2025 September 08
Monday
- Advertisement - ads
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം

  • റാഫി തിരൂർ
  • 13-05-2024

*മത്സ്യബന്ധന ബോട്ടിൽ കപ്പല്‍ ഇടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു*

 

*മലപ്പുറം*: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിച്ചത്.

ബോട്ടിൽ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാർ നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും, നേവിയും, കോസ്റ്റുഗാർഡും, കോസ്റ്റൽ പോലീസ് ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും.

- Advertisement - ads