2025 September 08
Monday
- Advertisement - ads
തിരൂർ താലൂക്ക് ബസ് തൊഴിലാളി യൂണിയൻ യാത്രയയപ്പ് നൽകി

തിരൂർ താലൂക്ക് ബസ് തൊഴിലാളി യൂണിയൻ യാത്രയയപ്പ് നൽകി

  • റാഫി തിരൂർ
  • 13-05-2024

ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുവാൻ പോകുന്ന 

കണ്ണും പറമ്പിൽ ലത്തീഫിനും ഭാര്യ ഫാത്തിമക്കും തിരൂർ താലൂക്ക് ബസ് തൊഴിലാളി യൂണിയൻ എസ് ടി യു യാത്രയയപ്പ് നൽകി. ഇന്ന് രാത്രിയാണ് ലത്തീഫും ഭാര്യയും ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി യാത്രയാകുന്നത്. മൂന്ന് പതിറ്റാണ്ടുകളോമായി തിരൂർ ബസ്റ്റാൻഡിൽ ബസ് തൊഴിലാളികൾക്ക് വസ്ത്ര വ്യാപാരം നടത്തുകയും തിരൂരിലെ ബസ് മേഖലയിൽ പൊതുരംഗത്ത് അടക്കം സ്തുതിർഹമായ പ്രവർത്തനം നടത്തുകയും ചെയ്യുന്ന ലത്തീഫ് തിരൂരിലെ ബസ് തൊഴിലാളികളുടെയും ബസ്റ്റാനുമായി ബന്ധപ്പെട്ടുള്ള വ്യാപാരികളുടെയും ആത്മമിത്രം കൂടിയാണ്. തവനൂർ സ്വദേശിയായ ലത്തീഫ് തിരുതാലുക്ക് ബസ് തൊഴിലാളി യൂണിയൻ എസ്ടിയു വിന്റെ ഭാരവാഹി ആയി കൂടി പ്രവർത്തിക്കുന്നുണ്ട്. പരിപാടിയിൽ തിരൂർ താലൂക്ക് ബസ് തൊഴിലാളി യൂണിയൻ എസ്‌ടിയു പ്രസിഡൻറ് റാഫി തിരൂർ, ജനറൽ സെക്രട്ടറി ഷിജു താനൂർ, അഷ്കർ എന്ന അസി, നവാസ് പടിഞ്ഞാറക്കര, റാസിക് പുതിയ കടപ്പുറം. നവാസ് ആലത്തിയൂർ, ആലിക്കുട്ടി പുതിയ കടപ്പുറം എന്നിവർ സംബന്ധിച്ചു.

- Advertisement - ads