2024 September 19
Thursday
- Advertisement - ads
പഞ്ചായത്ത് അധികൃതർ കയ്യൊഴിഞ്ഞു പള്ളിക്കുളം നവീകരിച്ച നാട്ടുകാർ

  • റാഫി തിരൂർ
  • 16-05-2024

അധികൃതര്‍ കൈമലർത്തി ഓത്ത് പള്ളിക്കുളം നാട്ടുകാർ നവീകരിച്ചു.

 തിരൂർ തലക്കടത്തൂർ ചെറിയമുണ്ടം പഞ്ചായത്തിലെ പതിനാറാം വാർഡ് ഓത്തു പള്ളിക്കുളമാണ് നാട്ടുകാർ പിരിവെടുത്ത് നവീകരിച്ചത്.

നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും അധികൃതർ മൗനം തുടർന്നു.ഇതോടെ പ്രദേശവാസികൾ മുന്നിട്ടിറങ്ങി.ഒരു ലക്ഷത്തി പതിനായിരം രൂപ പ്രദേശവാസികളിൽ നിന്നു തന്നെ പിരിവെടുത്തു.ഒമ്പത് ദിവസത്തെ പ്രദേശവാസികളുടെ അധ്വാനം.അധികൃതർക്കുള്ള മറുപടിയായി ഓത്ത്പള്ളിക്കുളം നവീകരണം പൂർത്തിയാക്കി. പിടി അൻവർ ,പിടി ഹുസൈൻ ,പള്ളിത്തുടി ലത്തീഫ്,പിടി ദിൽഷാദ് ,പിടി ജലീൽ, ഒ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തി പൂർത്തിയായത്.100 വർഷത്തോളം പഴക്കമുള്ള ഓത്ത് പള്ളിക്കുളത്തിൽ നീന്തൽ പരിശീലനമടക്കം നടന്നിരിന്നു. പഴയ കാലങ്ങളിൽ ഈ കുളം അലക്കാനും കുളിക്കാനുമായി ഉപയോഗിച്ചിരിന്നു.