2025 April 18
Friday
- Advertisement - ads
കനത്ത മഴയിൽ തിരൂർ താഴെപ്പാലത്ത് ലോറി പാലത്തിൻറെ കൈവേലിയിലേക്ക് ഇടിച്ചു കയറി.

കനത്ത മഴയിൽ തിരൂർ താഴെപ്പാലത്ത് ലോറി പാലത്തിൻറെ കൈവേലിയിലേക്ക് ഇടിച്ചു കയറി.

  • റാഫി തിരൂർ
  • 18-05-2024

കനത്ത മഴയിൽ തിരൂർ താഴെപ്പാലം കൈവരിക്കു മുകളിൽ ലോറി ഇടിച്ചുകയറി. 

 

താനൂർ ഭാഗത്തുനിന്ന് വരികയായിരുന്നു ലോറിയാണ് താഴെപ്പാലം പാലത്തിനു മുകളിലുള്ള കൈവരിയിൽ ഇടിച്ചു കയറി പുഴയിലേക്ക് വീഴാതെ നിന്നത്. കനത്ത മഴയിൽ റോഡ് വ്യക്തമായി കാണാതെ ദിഷ മാറിയാണ് ലോറി കൈവരിയിലേക്ക് ഇടിച്ചു കയറിയത്. താഴെ പുഴയിലേക്ക് വീഴാതെ കൈവരി ഇടിച്ചു നിന്ന ലോറിയിൽ ലോഡ് ഇല്ലാത്ത കാലി ലോറി ആയതിനാലും കൂടിയാണ് വലിയ ദുരന്തം ഒഴിവായത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കുകൾ ഒന്നും തന്നെയില്ല.ഏകദെശം പത്തുമണിയോടെയാണ് സംഭവം

- Advertisement - ads