2024 September 19
Thursday
- Advertisement - ads
താനൂർ ചെട്ടിപ്പടിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ വന്ന കൊട്ടേഷൻ സംഘത്തെ നാട്ടുകാർ പിടികൂടി

  • റാഫി തിരൂർ
  • 19-05-2024

താനൂര് ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ എത്തിയ മട്ടാഞ്ചേരിയിലുള്ള കൊട്ടേഷൻ സംഘത്തെ നാട്ടുകാർ പിടികൂടി. 

ഇന്ന് രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ചെട്ടിപ്പടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിക്കുന്നതിനിടെയാണ് മട്ടാഞ്ചേരിയിലുള്ള സംഘത്തെ പിടികൂടിയത്. നാട്ടുകാർ കൂടിയ സമയത്ത് തോക്ക് ഉപയോഗിച്ച് വെടിവെക്കുവാൻ ശ്രമിക്കുകയും നാട്ടുകാരെ ആക്രമിക്കുവാൻ തുനിയുകയും ചെയ്ത സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പരപ്പനങ്ങാടി പോലീസിൽ വിവരമറിച്ചതിനെ അടിസ്ഥാനത്തിൽ ഇവരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു.