2025 September 08
Monday
- Advertisement - ads
ആലത്തിയൂർ സൗഹൃദ വേദിയുടെ ബിഷപ്പുരഹിത ആലത്തിയൂർ പ്രഖ്യാപനം

ആലത്തിയൂർ സൗഹൃദ വേദിയുടെ ബിഷപ്പുരഹിത ആലത്തിയൂർ പ്രഖ്യാപനം

  • റാഫി തിരൂർ
  • 20-05-2024

ആലത്തിയൂര്‍ സൗഹൃദവേദി നടപ്പിലാക്കുന്ന ''വിശപ്പുരഹിത ആലത്തിയൂര്‍'' പദ്ധതി പ്രഖ്യാപനവും അല്‍ മാഇദ കാര്‍ഡ് പ്രകാശനവും ബഹുഃ പാളയം ഇമാം Dr VP സുഹൈബ് മൗലവി നിര്‍വ്വഹിച്ചു. അല്‍ മാഇദ കാര്‍ഡ് സുഹൈബ് മൗലവിയില്‍ നിന്നും പൗരപ്രമുഖനും കാരണവരുമായ അരങ്ങത്ത് പറമ്പില്‍ കുഞ്ഞാമു ഹാജി ഏറ്റുവാങ്ങി. ആലത്തിയൂര്‍ വ്യാപാരഭവന്‍ ഓഢിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ M അബ്ദുറഹിമാന്‍ അദ്ധ്യക്ഷതയും, NP റഷീദ് സ്വഗതവും, PK ലഹീന്‍ ഖിറാഅത്തും K ഷാഫി നന്ദിയും പറഞ്ഞു.

 

സുബൈര്‍ മുളന്തല, ലാലു മാസ്റ്റര്‍, ഇന്ത്യന്‍ ബഷീര്‍ , KK ഗഫൂര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി. ആലത്തിയൂരില്‍ ആരംഭം കുറിച്ച വിശപ്പുരഹിത ആലത്തിയൂര്‍ പദ്ധതി മറ്റു മഹല്ലുകള്‍ക്കും പ്രചോദനമാവട്ടെ എന്ന് പാളയം ഇമാം ആഹ്വാനം ചെയ്തു.

- Advertisement - ads