2024 September 19
Thursday
- Advertisement - ads
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ അടിച്ചു തല പൊട്ടിച്ചു കേസെടുക്കാതെ പോലീസ്. സംഭവം തിരൂരിൽ

  • റാഫി തിരൂർ
  • 29-05-2024

ഈ മാസം 23നാണ് സംഭവം. തിരൂരിലെ സ്വകാര്യ കമ്പ്യൂട്ടർ കോളേജിൽ പഠിക്കുന്ന ആതവനാട് ചേരുലാൽ സ്വദേശിയായ 17 വയസ്സുള്ള വിദ്യാർത്ഥിയെ കോളേജ് പുകവലിക്കാറുണ്ട് എന്ന് പറഞ്ഞ് കെട്ടിട ഉടമ നിരന്തരമായി ഉപദ്രവിക്കുകയും ആക്രമിക്കാൻ മുതിരുകയും അസഭ്യം പറയുകയുണ്ടായി. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥിയോട് കെട്ടിട ഉടമ ഇനി രക്ഷിതാക്കളെ വിളിച്ച് കൊണ്ടുവന്നതിനു ശേഷം കോളേജിൽ കയറിയാൽ മതിയെന്ന് ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥി മാതാവിനോട് കോളേജിൽ വരാൻ പറയുകയും മാതാവ് കോളേജിൽ വന്ന് സംസാരിക്കുന്നതിനിടയ്ക്ക് പുറകെ കൂട്ടുകാരനൊപ്പം കയറിവന്ന വിദ്യാർത്ഥിയെ പുറകിലൂടെ വന്ന് എന്തോ വടി പോലുള്ള വസ്തു ഉപയോഗിച്ച് അടിക്കുകയും ആയിരുന്നു. തുടർന്ന് ചോരയിൽ കുതിർന്ന വിദ്യാർത്ഥിയെ കോളേജ് അധ്യാപകനും മാതാവും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് വൈകിട്ട് വരെ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിദ്യാർത്ഥിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെന്നും പറയുന്നു. ഇതിനിടയ്ക്ക് തിരൂർ സ്റ്റേഷനിൽ പരാതിയുമായി പോയ കുട്ടിയുടെ രക്ഷിതാക്കളോട് എസ് ഐ സ്ഥലത്തില്ലെന്നും നാളെ വരണമെന്നും പറഞ്ഞ് തിരിച്ചയച്ചു. പിറ്റേദിവസം ഉച്ചവരെ നിന്നിട്ടും പരാതി സ്വീകരിച്ചതിനുള്ള യാതൊരു രേഖകളും പോലീസ് സ്റ്റേഷനിൽ നിന്ന് ലഭ്യമായില്ല. തുടർന്ന് ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിൽ പോയപ്പോഴും പരാതിയെടുക്കാം വിളിപ്പിക്കാം എന്നൊക്കെ പറഞ്ഞ് രക്ഷിതാക്കളെ വീണ്ടും തിരിച്ചയച്ചു. പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ വീട്ടിൽ പുറത്തുപോകുവൻ പോലും കഴിയാതെ വിശ്രമത്തിലാണ്. പോലീസ് കേസെടുക്കാത്ത പക്ഷം മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. കഴിഞ്ഞദിവസം ചൈൽഡ് ലൈനിലും വിദ്യാർഥി വിളിച്ചു പരാതിപ്പെട്ടിരുന്നു