തിരൂർ ജോയിൻറ് ആർ ടി ഓഫീസിൽ കോടികളുടെ അഴിമതി നടന്നു എന്ന് കണ്ടെത്തിയത് കുറച്ചു മാസങ്ങൾക്ക് മുന്നേയാണ്. ഇതിൻറെ അടിസ്ഥാനത്തിൽ നിരവധി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജോയിൻ ആർടിഒ മാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കടക്കം സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തിരൂർ ജോയിൻറ് ആർടി ഓഫീസിൽ ജോയിൻ ആർ ടി ഓ യെ പുതുതായി നിയമിച്ചിട്ടുമില്ല. ഇവിടെ ജോൺ ആർട്ടി യോ ചുമതല ഉള്ളത് പൊന്നാനി ജോയിൻ ആർടിഒക്കാണ്. ഇവിടെയാണ് മറ്റൊരു അഴിമതിയുടെ ചിത്രം തെളിയുന്നത്. ദിനേന ഒരു എംവിഐ ഉള്ള ആർടിഒ ഓഫീസുകളിൽ 40 ലൈണിംഗ് ആണ് ഒരു ദിവസം പരിഗണിക്കേണ്ടത്. രണ്ട് എഎംവിഐ ഉള്ള സ്ഥലങ്ങളിൽ 80 എന്നാണ് കണക്ക്. എന്നാൽ ഇന്ന് തിരൂരിൽ നടന്നത് 159 ഓളം ലേണിംഗ് ടെസ്റ്റുകളാണ്. ഈ 160 ലേണിങ് ടെസ്റ്റുകൾ വന്നതാകട്ടെ വളരെ അടുത്തകാലത്ത് അതായത് ഒരു മാസക്കാലയളവിൽ ഉള്ള ഒട്ടുമിക്ക അപേക്ഷകർക്കും. രണ്ടുമാസം മുന്നേ അപേക്ഷ നൽകി ഇന്ന് തീയതി കിട്ടിയ ആളുകളെ ഒറ്റയടിക്ക് മാറ്റിനിർത്തിയാണ് വളരെ അടുത്തകാലത്ത് അപേക്ഷ നൽകിയ ആളുകൾക്ക് അവസരം നൽകിയത്. സംഭവിച്ചു എന്ന് സംശയിക്കുന്നത് രണ്ടുമാസം മുന്നേ അപ്ലിക്കേഷൻ കൊടുത്ത് ഇന്ന് ഡേറ്റ് കിട്ടിയ ആളുകളുടെ ഇന്നത്തെ ഡേറ്റ് വെട്ടി മാറ്റി ഇനിയും ഒരു രണ്ടുമാസം അപ്പുറത്തേക്ക് അതായത് ജൂലൈ മാസത്തിലേക്ക് നൽകുകയും ആരുടെഒകങകെയോ സമ്മർദ്ദ പ്രകാരം ആ മാറ്റിയ ആളുകൾക്ക് പകരം പുതിയ അപ്ലിക്കേന്റർമാർക്ക് ഇന്നത്തെ തീയതി നൽകുകയും ചെയ്തു എന്നുള്ളത് എന്തിൻറെ അടിസ്ഥാനത്തിലാണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. നിലവിൽ നിയമമനുസരിച്ച് അപേക്ഷ നൽകി ഒരാഴ്ചക്കകം ലേണേഴ്സ് ടെസ്റ്റ് നടത്തണമെന്നാണ്. എന്നാൽ നിലവിൽ അപേക്ഷ നൽകി ലേണിങ് കിട്ടുവാൻ വേണ്ടി രണ്ടുമാസത്തോളം കാത്തിരിക്കണം. എന്നാൽ ഈ ഒരു സന്ദർഭത്തിലാണ് രണ്ടുമാസം മുന്നേ അപ്ലിക്കേഷൻ കൊടുത്ത ആളുകൾക്ക് കിട്ടിയ ഡേറ്റ് മാറ്റി വീണ്ടും അവർ രണ്ടുമാസം കൂടി കഴിഞ്ഞ് ഡേറ്റ് നൽകുകയും പുതിയതായി നൽകിയ ആളുകൾക്ക് ആ തീയതിയിൽ ഡേറ്റ് നൽകുകയും ചെയ്തത്. ഇത് ഏതെങ്കിലും കുത്തുക ഡ്രൈവിംഗ് സ്കൂളുകാരുടെ സമ്മർദ്ദത്തിൽ വഴങ്ങി ആണോ എന്നുള്ളത് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ചില ഡ്രൈവിംഗ് സ്കൂളുകാർ കൊടുത്ത വളരെ അടുത്തകാലത്തുള്ള അപേക്ഷകൾ ഇന്ന് പരിഗണിച്ചതും ഇതിൽ എടുത്തു പറയേണ്ട കാര്യമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച തിരൂർ ജോ. ആർടിഒ ഓഫീസ് ഇനിയും കരകയറി ഇല്ല എന്നുള്ളത് ഇതൊക്കെ കൊണ്ട് തന്നെ മനസ്സിലാക്കാം. എന്തിനും ഏതിനും കയറി സാധാരണക്കാർക്ക് ഒപ്പമാണെന്ന് പറയുന്ന മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

തിരൂർ ജോ.ആർടിഒ ഓഫീസിൽ വീണ്ടും അഴിമതി.80 ലേണിംഗ് നടക്കേണ്ടിടത്ത് നടന്നത് 160 ഓളം
- റാഫി തിരൂർ
- 11-06-2024