കഴിഞ്ഞദിവസം കുവൈറ്റിൽ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ട തിരൂർ കൂട്ടായി സ്വദേശി കുപ്പന്റെ പുരക്കൽ നൂഹിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോട് കൂടി നെടുമ്പാശ്ശേരിയിൽ നിന്നും വസതിയിൽ എത്തി. ജാതിമത രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് നൂഹിനെ അവസാനമായി കാണുവാൻ വസതിയിൽ എത്തിയത്. എന്നാൽ മയ്യത്ത് ആർക്കും കാണുവാനുള്ള സാഹചര്യം ഉണ്ടായില്ല. ആംബുലൻസിൽ നിന്ന് ഇറക്കിയ മയ്യത്ത് നിമിഷങ്ങൾ മാത്രം വീടിൻെറ മുൻവശത്ത് വച്ച് കുളിപ്പിച്ചതിനുശേഷം കബറടക്കത്തിനായി കുട്ടായി റാത്തീബ് പള്ളി ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. പി എം എ സലാം, അബ്ദുസമദ് സമദാനി, കുറുക്കോളി മൊയ്തീൻ എംഎൽഎ, അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വക്കേറ്റ് യു സൈനുദ്ദീൻ. എം അബ്ദുള്ളക്കുട്ടി. രമാ ഷാജി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ മയ്യത്ത് വീട്ടിൽ കൊണ്ടുവരുന്ന സമയത്ത് വസതിയിൽ ഉണ്ടായി

കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച മലപ്പുറം തിരൂർ സ്വദേശി നൂഹിന്റെ മൃതദേഹം വീട്ടിലെത്തിച്ചു ശേഷം പള്ളിയിൽ കൊണ്ടുപോയിക്കപ്പെട്ട
- റാഫി തിരൂർ
- 14-06-2024