2025 April 18
Friday
- Advertisement - ads
ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് സമാപനം

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് സമാപനം

  • റാഫി തിരൂർ
  • 18-06-2024

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് സമാപനം 

 

മക്ക: ഇന്നലെ ഉച്ചയോടെ മിന താഴ് വരയിലെ ജംറകളില്‍ ഹാജിമാർ മൂന്നാം ദിവസത്തെ കല്ലേറ് കർമ്മം നിർവ്വഹിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനു സമാപനം ആയി.

 

അഞ്ച് ദിവസം നീണ്ടുനിന്ന വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും തിങ്കളാഴ്ച ഉച്ചയോടെ മിനയില്‍നിന്നും വിടവാങ്ങി.

 

പ്രവാചകചര്യ പിന്തുടർന്നാണ് ഒരു പ്രത്യേക ക്രമത്തില്‍ ജംറയിലെ പിശാചിന്റെ പ്രതീകങ്ങള്‍ക്കുനേരെ തിങ്കളാഴ്ച ഹാജിമാർ കല്ലെറിഞ്ഞത്. ആദ്യം കഅബയുടെ ഭാഗത്തുള്ള ജംറത്ത് അല്‍ സുഗ്ര എന്ന ചെറിയ ജംറയിലാണ് ഏഴു കല്ലുകള്‍ എറിഞ്ഞത്. തുടർന്ന് മധ്യഭാഗത്തുള്ള ജംറത്ത് അല്‍-വുസ്തയില്‍ ഏഴ് കല്ലുകള്‍ എറിഞ്ഞു. അവസാനമായി ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്ത് അല്‍ അഖ്ബയിലാണ് ഏഴു കല്ലുകള്‍ എറിഞ്ഞത്. അതോടെ ഹാജിമാരുടെ കല്ലേറ് കർമ്മം പൂർത്തിയായി.

 

കല്ലേറ് കർമ്മം പൂർത്തിയാക്കിയ ഹാജിമാർ സൂരൃാസ്തമയത്തിനു മുമ്ബ് മിനയില്‍ നിന്നും വിടവാങ്ങി. നാലാം ദിവസത്തെ കല്ലേറ് കർക്കം കൂടി ആഗ്രഹിക്കുന്ന ഹാജിമാർ മാത്രമാണ് മിനയില്‍ തങ്ങിയത്. ഇവർ ചൊവ്വാഴ്ചയായിരിക്കും മിനയില്‍നിന്നും തിരികെ പോരുക. മിനയില്‍നില്‍ നിന്നും വിടവാങ്ങിയ ഹാജിമാർ മക്കയിലെ വിശുദ്ദ ഹറമില്‍ ചെന്ന് വിടവാങ്ങല്‍ പ്രദക്ഷിണം ചെയ്തു. മിനയിലെ ചടങ്ങുകള്‍ അവസാനിക്കുന്നതോടെ മക്കയിലെ വിശുദ്ധ ഹറമില്‍ തിരക്ക് വർധിച്ചിരിക്കയാണ്.

- Advertisement - ads