2025 September 08
Monday
- Advertisement - ads
താനൂരിൽ വയോധിക കുളത്തിൽ വീണ് മുങ്ങി മരിച്ച നിലയിൽ

താനൂരിൽ വയോധിക കുളത്തിൽ വീണ് മുങ്ങി മരിച്ച നിലയിൽ

  • റാഫി തിരൂർ
  • 18-06-2024

താനൂരിൽ വയോധിക കുളത്തിൽ വീണു മുങ്ങി മരിച്ചു

 

*താനൂർ:* ഒഴൂർ ഓണക്കാട് സ്വദേശിനി തിരുവങ്ങാട്ട് കളരിക്കൽ കമലാക്ഷി (85) കൊണ്ടേരം കുളങ്ങര ഭഗവതി ക്ഷേത്ര കുളത്തിലാണ് മുങ്ങി മരിച്ചത്.

 

വാർധക്യ സഹജമായ അസുഖക്കാരിയാണ് വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് 9മണിയോടെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.

 

താനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ല ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

- Advertisement - ads