2025 October 27
Monday
- Advertisement - ads
9വയസുകാരന്റെ മരണവാർത്ത അറിഞ്ഞ വല്ല്യുമ്മ കുഴഞ്ഞുവീണു മരിച്ചു

9വയസുകാരന്റെ മരണവാർത്ത അറിഞ്ഞ വല്ല്യുമ്മ കുഴഞ്ഞുവീണു മരിച്ചു

  • റാഫി തിരൂർ
  • 21-06-2024

നാടിനെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ 9 വയസ്സുകാരൻ ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ച വിവരമറിഞ്ഞ് വല്യുമ്മ കുഴഞ്ഞുവീണു മരിച്ചു

 

NEWS 99 

തിരൂർ:.ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു.

ഇന്നലെ വൈകിട്ട് 4ന് ശേഷമാണ് കുട്ടി അപകടത്തിൽ പെട്ടത്. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എല്ലാവരും ഹജ്ജിനു പോയതിനാൽ അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു.

തിരൂർ എംഇടി സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. അസ്മ ഐവയാണ് സഹോദരി. ചിലവിൽ മഹല്ല്പ്രസിഡന്റ് കുഞ്ഞലവി ഹാജിയാണ് ആസ്യയുടെ ഭർത്താവ്.മറ്റു മക്കൾ: റഷീദ്, മൊയ്തീൻകുട്ടി. ഇരുവരുടെയും കബറടക്കംഇന്ന് ചിലവിൽ ജുമാമസ്ജിദിൽ.

- Advertisement - ads