2025 September 08
Monday
- Advertisement - ads
ട്രെയിൻ സമയങ്ങളിൽ മാറ്റം.

ട്രെയിൻ സമയങ്ങളിൽ മാറ്റം.

  • റാഫി തിരൂർ
  • 22-06-2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ട്രെയിൻ ഇനിമുതല്‍ നേരത്തേയെത്തും; ചെന്നൈ എഗ്മോര്‍ - മംഗളൂരു എക്സ്പ്രസ് പുതുക്കിയ സമയക്രമം

 

പാലക്കാട്: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ സമയത്തില്‍ മാറ്റവുമായി സതേണ്‍ റെയില്‍വേ. ട്രെയിൻ നമ്ബർ 16159 ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രല്‍ എക്സപ്രസ് തിങ്കളാഴ്ച മുതല്‍ അഞ്ച് മിനിറ്റ് നേരത്തെ വിവിധ സ്റ്റേഷനുകളിലെത്തും.

 

ലോകമാന്യതിലക് - മംഗളൂരു സെൻട്രല്‍ മത്സ്യഗന്ധ എക്സ്പ്രസിന്‍റെ സമയത്തിലും ഇന്ത്യൻ റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്.

 

ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 16159 ട്രെയിൻ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി സ്റ്റേഷനുകളില്‍ എത്തിച്ചേരുകും പുറപ്പെടുകയും ചെയ്യുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയസമക്രമം ജൂണ്‍ 24 തിങ്കളാഴ്ച മുതലാണ് നിലവില്‍ വരിക.1

 

1:15ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11:20നാണ് പാലക്കാട് എത്തിച്ചേരുന്നത്. തുടർന്ന് വടക്കൻ കേരളത്തിലൂടെ യാത്ര തുടരും. തിരൂറിന് മുമ്ബ് കുറ്റിപ്പുറം വരെയുള്ള സമയത്തിലും ഫറോക്കിന് ശേഷം കോഴിക്കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റങ്ങളൊന്നുമില്ല. തുടർന്ന് മംഗളൂരുവിലേക്കും പതിവ് പോലെ സർവീസ് നടത്തും. കണ്ണൂർ, കാസർകോട് വഴി സർവീസ് തുടരുന്ന ട്രെയിൻ വൈകീട്ട് 7:00 മണിയ്ക്കാണ് മംഗളരു സെൻട്രല്‍ സ്റ്റേഷനിലെത്തിച്ചേരുക.

 

 

മത്സ്യഗന്ധ എക്സ്പ്രസ് പുതുക്കിയ സമയക്രമം

12619 ലോകമാന്യതിലക് ടെർമിനസ് - മംഗളൂര സെൻട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ് മംഗളൂരു സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന സമയത്തിലും തിങ്കളാഴ്ച മുതല്‍ മാറ്റമുണ്ട്. മണ്‍സൂണ്‍ കാലയളവിലേക്കാണ് സമയക്രമത്തിലെ ഈ മാറ്റം. നിലവില്‍ 10:10ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരുന്ന ട്രെയിൻ ഇനിമുതല്‍ 10:20ന് മാത്രമേ എത്തുകയുള്ളൂ.

- Advertisement - ads