2024 September 19
Thursday
- Advertisement - ads
വേദന ഇല്ലാത്ത ലോകത്തേക്ക് പൊന്നു മോൾ ഇഷ ഫാത്തിമ യാത്രയായി

  • റാഫി തിരൂർ
  • 25-06-2024

ആഗ്രഹങ്ങൾ ബാക്കിയാക്കി വേദനയില്ലാത്ത ലോകത്തേക്ക് ഇഷാ ഫാത്തിമ യാത്രയായി"

 താനൂർ:പനങ്ങാട്ടൂർ കണ്ണന്തളിയിലെ ഇഷാ ഫാത്തിമ എന്ന പൊന്നു മോൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.

മാരകമായ രോഗങ്ങൾ(Hyper IGE)കൊണ്ട് പ്രയാസപ്പെട്ടിരുന്ന ഇഷാ ഫാത്തിമ എന്ന ഒമ്പതു വയസുകാരിയെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ മജ്ജമാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല.

കുട്ടിയുടെ ചികിത്സക്കായി നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി ഉണ്ടാക്കി ഫിറോസ് കുന്നുംപറമ്പിലിൻ്റെ സഹായത്തോടെ സോഷ്യൽ മീഡിയയിലൂടെ കൈനീട്ടിയപ്പോൾ വിദേശത്തും സ്വദേശത്തുമുള്ള നല്ലവരായമനുഷ്യസ്നേഹികൾ മോളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി 70 ലക്ഷത്തോളം രൂപ യാണ് നൽകിയത്. 

പ്രതീക്ഷകളാലും പ്രാർത്ഥനയോടെയും കാത്തിരുന്ന എല്ലാവരെയും കണ്ണീരിലാഴിത്തി ഇഷാ ഫാത്തിമ ഇന്ന് അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് ഈ ലോകത്തോട് വിട പറഞ്ഞു. 

കണ്ണന്തളിയിൽ താമസിക്കുന്ന ഈഞ്ചപ്പുര അഫ്സൽ- സബീന ദമ്പതികളുടെ മകളാണ് ഇഷാ ഫാത്തിമ.

മയ്യിത്ത് ചെന്നൈ അപ്പോളോ ആശുപത്രിയിലെ മേൽ നടപടിക്ക് ശേഷം ഇന്ന് രാത്രിയോടെ നാട്ടിലെക്ക് കൊണ്ട് വരും.