2025 September 08
Monday
- Advertisement - ads
കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ആർടിസി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ആർടിസി ബസ് അപകടത്തിൽപ്പെട്ടു

  • റാഫി തിരൂർ
  • 28-06-2024

കോഴിക്കോട് നിന്ന് പുറപ്പെട്ട കർണാടക ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു,അപകടം ഇന്ന് പുലർച്ചെ.സജീവമായി ഇടപെട്ട് KMCC

 

ബാംഗ്ലൂർ: കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന കർണാടക ആർടിസി സ്ലീപ്പർ ബസ് ബിഡദിക്ക് സമീപത്ത് വെച്ച് അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ 3.45നാണ് സംഭവം. ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോർഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. യാത്രക്കാരിൽ ചിലർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്കും, മറ്റ് ചിലരെ കേരളത്തിലെ ആശുപത്രികളിലേക്കും ബിഡദി കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പ്രവേശിപ്പിച്ചു.

 

- Advertisement - ads