2025 April 18
Friday
- Advertisement - ads
കേരളത്തിൽ മഴ ശക്തമാകുന്നു. കനത്ത നാശനഷ്ടം

കേരളത്തിൽ മഴ ശക്തമാകുന്നു. കനത്ത നാശനഷ്ടം

  • റാഫി തിരൂർ
  • 28-06-2024

കേരളത്തില്‍ മഴക്കെടുതി രൂക്ഷം;3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. 

 

 

കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപകനാശം. തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമായി. മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെ ഒന്‍പത് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും 

അവധിയാണ്. കേരളം- ലക്ഷദ്വീപ് , കര്‍ണ്ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം , കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചു.

- Advertisement - ads