2025 September 08
Monday
- Advertisement - ads
ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, വയനാട് കലക്ടർ മാറി

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, വയനാട് കലക്ടർ മാറി

  • റാഫി തിരൂർ
  • 02-07-2024

ഐഎഎസ് തലത്തിൽ അഴിച്ചുപണി, വയനാട് കളക്ടറെ മാറ്റി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി.

 

ഡോക്ടർ അഥീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറുമായും ബി.അബ്ദുല്‍ നാസറിനെ പുതിയ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു. 

 

രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറാകും. മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വയനാട്ടില്‍ നിയമിച്ചിരിക്കുന്നത്.

- Advertisement - ads