2024 September 19
Thursday
- Advertisement - ads
തിരൂരിൽ സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

  • റാഫി തിരൂർ
  • 05-07-2024

തിരൂർ: വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാതായി

വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി തിരൂർ തെക്കനന്നാരയിലെ ഇലനാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ ഡാനിഷ് മുഹമ്മദ് (17)നെയാണ് )കാണാതായത് വ്യാഴാഴ്ച രാവിലെ പതിവുപോലെ പഠിക്കുന്ന എംഇഎസ് സ്കൂളിലേക്ക് പോയതായിരുന്നു. പതിവ് സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞു.ഇതേ തുടർന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും ബന്ധപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. അതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. എംഇഎസ് സ്കൂൾ യൂണിഫോം അണിഞ്ഞാണ് വീട്ടിൽ നിന്ന് പോയിട്ടുള്ളത്. മറ്റ് വസ്ത്രങ്ങൾ കൊണ്ടുപോയതായി സംശയിക്കുന്നു. തിരൂരിലെ എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് ഡാനിഷ് മുഹമ്മദ്,പഠനത്തിൽ പിന്നോക്കം പോയതിനെ തുടർന്ന് വീട്ടുകാർ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ഇതിന്റെ വിഷമത്തിൽ കുട്ടി പോയതാണോ എന്നും സംശയിക്കുന്നു.