2025 April 18
Friday
- Advertisement - ads
ബ്ലേഡ് മാഫിയ വീണ്ടും സജീവമാകുന്നു. കുബേരയുടെ വീര്യം കുറഞ്ഞത് ഇവർക്ക് തണൽ

ബ്ലേഡ് മാഫിയ വീണ്ടും സജീവമാകുന്നു. കുബേരയുടെ വീര്യം കുറഞ്ഞത് ഇവർക്ക് തണൽ

  • rafi tirur
  • 11-07-2024

വട്ടി പലിശകർ സംസ്ഥാനത്ത് വീണ്ടും വല വിരിക്കുന്നു. പലിശയ്ക്ക് നൽകിയ  പണം തിരികെ നൽകുവാൻ കഴിയില്ല എങ്കിൽ തങ്ങൾക്കൊപ്പം കിടപ്പറ പങ്കിടുവാൻ പോലും ബ്ലേഡ് മാഫിയയുടെ ഭീഷണി. ഓപ്പറേഷൻ കുബേര ഉൾപ്പെടെ കഴുത്തറുപ്പൻ മാരെ കെട്ടുകെട്ടിക്കാൻ യുഡിഎഫിന്റെ ഭരണത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊണ്ട് വന്ന കുബേരരക്ക് ഇപ്പോൾ വേണ്ട വീര്യമില്ലാത്തതാണോ അതല്ല ആ നിയമം എടുത്തു പോയോ എന്നറിയില്ല . ഇതാണ് ബ്ലേഡ് മാഫിയക്ക് തണലേകുന്നതും. കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്നവർ ഇടപാടുകാരെ വിവിധതരത്തിൽ ചൂഷണം ചെയ്യുന്നതും വലിയ തരത്തിലുള്ള ഭീഷണി മുഴക്കുന്നതും ഇത് പുറംലോകത്ത് അറിയാതിരിക്കുവാൻ വലിയൊരു കാരണമായി മാറുന്നു. ബ്ലേഡ് മാഫിയയ്ക്കെതിരെ നടപടി ശക്തമെന്ന് പോലീസ് മുമ്പൊക്കെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇതൊന്നും കണ്ടില്ല. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും പോലീസ് നടപടി ശക്തമാക്കിയപ്പോൾ നാടുവിട്ട വട്ടിപലിശക്കാർ എല്ലാം പതിന്മടങ്ങ് ശക്തിയിൽ ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്. നിയമനടപടി അസ്തമിച്ചതോടെ കുബേരന്മാർ വീണ്ടും സജീവമായി തുടങ്ങി. ദിവസ തിരിച്ചടവ് ആഴ്ച തിരിച്ചടവ്. മാസ തിരിച്ചടവ് തുടങ്ങി നിരവധി തന്ത്രങ്ങളിലൂടെയാണ് വട്ടിപ്പലിശക്കാരുടെ പണമിടപാടുകൾ. ഇരകളിൽ സ്ത്രീകളാണ് കൂടുതലും. ഭീഷണിപ്പെടുത്താൻ എളുപ്പവും ചൂഷണം ചെയ്യപ്പെടുവാൻ അധികം ബുദ്ധിമുട്ടും ഇല്ല എന്നുള്ളതാണ് സ്ത്രീകളുടെ പേരിൽ പണം നൽകുവാൻ ഇവർ തയ്യാറാക്കുന്നത്. ഒരു ലക്ഷം രൂപയെടുത്താൽ കിട്ടുന്നത് 80000. ഇരുപതിനായിരം രൂപ ആദ്യമേ പലിശയിനത്തിൽ പിടിക്കും. തിരിച്ചു കൊടുക്കേണ്ടത് ഒരു ലക്ഷം രൂപയും. അതായത് ഒരു ലക്ഷം രൂപയ്ക്ക് 20,000 രൂപ പലിശ ഒരു മാസത്തിന്. ഇനി ഇത് പതിനായിരം ആണ് എടുക്കുന്നത് എങ്കിൽ മിനിമം 4500 എങ്കിലും മാസം പലിശ വേണം. അതായത് 10000 രൂപ എടുത്ത ഒരാൾക്ക് രണ്ടുമാസം കൊണ്ട് മുതലിനേക്കാൾ പലിശയുടെ മൂല്യം എത്തും എന്നുള്ളത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഏറെ ഗതികേട് അനുഭവിക്കുന്ന ആളുകൾ ഒന്നോ രണ്ടോ സ്ഥലത്ത് പണം കടത്തിന് പോയാൽ കിട്ടാതെ ആകുമ്പോഴാണ് പിന്നെ ഒരു വഴിയും ഇല്ല എന്നുള്ള ചിന്തയിൽ വട്ടിപലിശക്കാരുടെ അടുത്തേക്ക് പോകുന്നത്. ഉടൻതന്നെ ചെക്കും വാങ്ങി വേണമെങ്കിൽ മുദ്രപത്രത്തിൽ ബ്ലാങ്കിൽ ഒപ്പുമിട്ട് കൊടുത്താൽ പണം റെഡി. പിന്നീട് ഈ മുദ്രപത്രത്തിൽ എന്ത് എഴുതി ചേർക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ബ്ലേഡ് മാഫിയയാണ്. ചെക്കിൽ തോന്നുന്ന രൂപത്തിൽ അവർ സംഖ്യ എഴുതിച്ചേർക്കുകയും ചെയ്യും. ആദ്യം പണം വാങ്ങുന്നവർ താൽക്കാലിക സമാധാനത്തിനു വേണ്ടി ഇതൊന്നും ചിന്തിക്കുകയില്ല. വാങ്ങി കുടുങ്ങിക്കഴിഞ്ഞാൽ ആണ് തങ്ങൾപ്പെട്ട കെണി എന്താണെന്ന് അവർ ചിന്തിക്കുക അപ്പോഴേക്കും തല ഊരുവാൻ കഴിയാതെ കെണിയിൽ കുടുങ്ങി കഴിഞ്ഞിട്ടും ഉണ്ടാകും. ഇത് പരാതിപ്പെടാൻ ആഗ്രഹിക്കുന്നവർക്കാണേൽ അതിനും കഴിയില്ല കാരണം ഇവർ പറയുന്ന കാര്യങ്ങൾ അത്തരത്തിലുള്ളതാണ്. പോലീസിൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഞങ്ങളുമായി വളരെ അടുത്ത ബന്ധമാണെന്നും ഞങ്ങളെ ബന്ധുക്കൾ ആണെന്ന് പോലും ഇവർ പറഞ്ഞു പ്രചരിപ്പിക്കുന്നു. ഇതോടെ ഇരകൾ ശരിക്കും ഭയപ്പെടുകയാണ്. ഇതിന്റെ ശരിയായ രൂപം അറിവിൽ പെടാത്തത് കാരണം പോലീസിനും നടപടിയെടുക്കാൻ കഴിയുന്നില്ല. ഇത് ഇവർക്ക് മറ്റൊരു തണലായി മാറുന്നു. മാത്രവുമല്ല വലിയൊരു ഗുണ്ടാ ഗേങ്ങും ഇവർക്കൊപ്പംമുണ്ടെന്ന് ഇവർ പറയുന്നു. ഇതിനായി പലപ്പോഴും ഇവർ ചില പൊടിക്കൈകൾ ഇരകൾക്ക് മുന്നിൽ കാണിക്കുകയും ചെയ്യുന്നു. എന്ത് തന്നെയാലും സർക്കാറും അധികാരികളും ഇതിനുവേണ്ട നടപടികൾ സ്വീകരിച്ചില്ല എങ്കിൽ ഒരുപക്ഷേ വരും നാളുകളിൽ ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട് ഒട്ടേറെ ജീവനുകൾ പൊലിയുവാൻ സാധ്യതയുണ്ട്

- Advertisement - ads