2024 September 19
Thursday
- Advertisement - ads
കനത്ത മഴയിൽ മഴക്കെടുതി രൂക്ഷം, ഇനിയും അഞ്ചു ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്

  • റാഫി തിരൂർ
  • 17-07-2024

കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതികള്‍ രൂക്ഷം. അടുത്ത 5 ദിവസം കൂടി വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട് ജില്ലയില്‍ ഇന്ന് ചുവപ്പ് ജാഗ്രത. 

കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതികള്‍ രൂക്ഷം. കാറ്റിലും, മഴയിലും നിരവധി വീടുകള്‍ക്കും, വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയിൽ ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ ഇന്ന്ഓറഞ്ച് ജാഗ്രതയും അഞ്ച് ജില്ലകളിൽ മഞ്ഞ ജാഗ്രതയും നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 10 ജില്ലകളില്‍ നാളെയും ഓറഞ്ച് ജാഗ്രതയാണ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. മലയോരമേഖലയിലും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍, കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.