2025 April 18
Friday
- Advertisement - ads
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത. മൂന്ന് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത. മൂന്ന് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • rafi tirur
  • 18-07-2024

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത. മൂന്ന് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

News 99 
സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ചുവപ്പ് ജാഗ്രത നല്‍കി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതയും മറ്റ് 4 ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്

- Advertisement - ads