2024 September 19
Thursday
- Advertisement - ads
തിരൂർ ബിപി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് പോയി കണ്ട് രാവിലെ വിളിച്ചുണർത്തി പരാതി ബോധിപ്പിച്ചു

  • റാഫി തിരൂർ
  • 25-07-2024

തിരൂർ ബി പി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികൾ മന്ത്രിയെ നേരിട്ട് പോയി കണ്ട് പരാതി ബോധിപ്പിച്ചു,

രുവനന്തപുരം: സ്കൂളിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു.

മുൻകൂട്ടി അനുമതി വാങ്ങാതെയാണ് കുട്ടികള്‍ മന്ത്രി മന്ദിരത്തിന് മുന്നിലെത്തിയത്. കുറച്ച്‌ നേരം കാത്തു നില്‍ക്കേണ്ടി വന്നെങ്കിലും, മന്ത്രിയെ കണ്ട് ഉറപ്പ് വാങ്ങിയ ശേഷമാണ് കുട്ടികള്‍ മടങ്ങിയത്. സ്കൂളിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഉച്ചഭക്ഷണത്തില്‍ പുഴു വീണത് നേരത്തെ വിവാദമായിരുന്നു.

മന്ത്രിക്ക് മുമ്ബിലും മാധ്യമങ്ങള്‍ക്ക് മുമ്ബിലും മടിയില്ലാതെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ വിദ്യാർഥിനികള്‍ പറഞ്ഞത്. മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ വിവിധ പ്രശ്നങ്ങള്‍ കുട്ടികള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. കുട്ടികളുടെ പ്രതിഷേധം സ്കൂളില്‍ നടന്നപ്പോള്‍ തന്നെ സർക്കാർ അടിയന്തരമായി ഇടപെട്ടു എന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, ഒരു മാസത്തിനകം ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് കുട്ടികള്‍ക്ക് ഉറപ്പു നല്‍കി.

രാവിലെ ഏഴ് മണിക്ക് മന്ത്രി മന്ദിരത്തിലെത്തി തന്നെ വിളിച്ചുണർത്തി കാര്യങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് മന്ത്രി മടക്കിയത്. മന്ത്രി മന്ദിരത്തിലെത്തി മന്ത്രിയെ കണ്ട സന്തോഷത്തില്‍ സെല്‍ഫിയും എടുത്താണ് ഉറപ്പ് പാലിക്കപ്പെടും എന്ന പ്രതീക്ഷയില്‍ കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്.