2024 September 19
Thursday
- Advertisement - ads
വാഹനങ്ങൾക്ക് വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് യുപിയിൽ നിന്ന്. മലപ്പുറത്ത് രണ്ടു വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി

  • റാഫി തിരൂർ
  • 27-07-2024

വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ച കേസില്‍ രണ്ട് വാഹനങ്ങളുടെ ആർ സി മലപ്പുറം പെരിന്തൽമണ്ണയിൽ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.അന്യസംസ്ഥാനങ്ങളില്‍ നിർമിക്കുന്ന വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് അവിടെ വച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്

പെരിന്തല്‍മണ്ണയിലെ സുധീപ് എന്നയാളുടെ KL 53 S 8180 എന്ന വാഹനത്തിന്റെയും ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 53 0090 എന്ന വാഹനത്തിന്റെയും ആർ സി യാണ് മോട്ടോർ വാഹന വകുപ്പ് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പെരിന്തല്‍മണ്ണയില്‍ നടത്തിയ പുക പരിശോധനയില്‍ പരാജയപ്പെട്ട ഈ രണ്ട് വാഹനങ്ങള്‍ക്കും യു പി യില്‍ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മോട്ടോർ വാഹന വകുപ്പികന്റെ പരിവാഹൻ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയാണുണ്ടായത്.

ചില ഏജന്റുമാരുടെ സഹായത്തോടെ ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വെച്ച്‌ വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന് കിട്ടിയവിവരം. സുദീപിന്റെയും ഹസന്റെയും വാഹനങ്ങള്‍ മോട്ടോർ വാഹന വകുപ്പ് കരിമ്ബട്ടികയില്‍ പെടുത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ് തുടരന്വേഷണത്തിനായി മോട്ടോർ വാഹന വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.