2024 September 19
Thursday
- Advertisement - ads
തിരൂർ പോലിസിനെതിരെ  ഉന്നതങ്ങളിലേക്ക് പരാതിയുമായി കുടുംബം

  • റാഫി തിരൂർ
  • 29-07-2024

കുടുംബത്തെ മർദിച്ച പരാതിയിൽ തിരൂർ പോലിസ് നിസാര വകുപ്പിൽ കേസ് എടുത്തതിനെതിരെ പരാതി

ബ്ലഡ് കാൻസർ രോഗിയായ വീട്ടമ്മയെയും അവരുടെ മകനെയും ഭർത്താവിനെയും കുട്ടികളുടെ മുന്നിൽവെച്ച് അഞ്ചംഗ സംഘം മർദിച്ചെന്ന് പരാതി.21/7/2024 രാത്രി 8 മണിയോടെ ഖദീജയും ഭർത്താവ് മജീദും പേരക്കുട്ടികളൊന്നിച്ച് മകൻ നൗഷാദിൻ്റെ ഓട്ടോറിക്ഷയിൽ ചമ്രവട്ടം കർമ റോഡിൽ നിന്നും തിരിച്ച് വരവെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.പ്രതികളുടെ കാർ wrong side ൽ വരുകയും നിരന്തരം ശല്യം ചെയ്യുകയും പൂഴിംകുന്നിൽ കാർ നിർത്തിയിടുകയും തുടർന്ന് മകനെയും ഭർത്താവിനെയും മർദിക്കുകയും ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി ഇത് തടുക്കാൻ ശ്രമിച്ചപ്പോൾ എന്നെ മർദിക്കുകയും ചെയ്തു.പരിക്ക് പറ്റിയ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.തിരൂർ പോലിസിൽ പരാതി നൽകി.22ാം തീയതി തൻ്റെ മൊഴി എടുക്കാതെ ഭർത്താവിൻ്റെയും മകന്റെയും മൊഴി എടുത്ത് ഭരണ സ്വാധീനത്തിൽ നിസ്സാര വകുപ്പിൽ കേസ് എടുത്തു. ഇതിനെതിരെയാണ് ബിപി അങ്ങാടി കിഴക്കിനിയകത്ത് അബ്ദുൽ മജീദിൻ്റെ ഭാര്യ ഖദീജ ഡി.ഐ.ജി, ജില്ലാ പോലിസ് മേധാവി, പ്രതിപക്ഷ നേതാവ്, തിരൂർ എംഎൽഎ, വനിതാ കമ്മീഷൻ പരാതി നൽകിയത്.