2024 September 19
Thursday
- Advertisement - ads
താനൂർ കടലിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഹൈറാത് വളളമാണ് മൃതദേഹം കണ്ടെത്തിയത്.

  • rafi tirur
  • 05-08-2024

താനൂർ ഹാർബറിൽ നിന്നും 14 മൈൽ നോട്ടിക്കൽ ദൂരത്ത് നിന്നും കടലിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.  ഇന്ന് രാവിലെ  മത്സ്യബന്ധനത്തിന് പോയ ഹൈരാത് വെള്ളമാണ് മൃതദേഹം ആദ്യമായി കണ്ടത്.   ഇതിനെ തുടർന്ന് ഫിഷറീസ് ബോട്ടിനെ വിവരം അറിയിക്കുകയും  ഫിഷറീസ് ബോട്ട് സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് ഹയറാത്ത് വള്ളത്തിൽ തന്നെ മൃതദേഹം കരയ്ക്ക് എത്തിച്ചത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  ഏകദേശം മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ടിഡിആർഎഫ് വളണ്ടിയർമാരായ ആഷിക് താനൂർ, സലാമ അഞ്ജുദി, ബഷീർ ഒട്ടുംപുറം ആബിദ് നടക്കാവ് എന്നിവർ സംഭവസ്ഥലത്ത് എത്തി വേണ്ട നടപടികൾ ചെയ്തു മൃതദേഹം തിരൂർജില്ലാ ആശുപത്രിമോർച്ചറിയിലേക്ക്  മാറ്റി. മരണപ്പെട്ട ആൾ എടപ്പാൾ ഭാഗത്തുള്ളതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്.