2024 September 19
Thursday
- Advertisement - ads
സംസ്ഥാനത്തെ 17 പോലീസ് സൂപ്രണ്ട് മാർക്ക് ഐപിഎസ് ഇതിൽ മൂന്നുപേർ തിരൂരിൽ ഡിവൈഎസ്പി മാരായി സേവനമനുഷ്ഠിച്ചവർ

  • റാഫി തിരൂർ
  • 06-08-2024

തിരുവനന്തപുരം: കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്കാണ് ഐപിഎസ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്.

ജൂണ്‍ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സെലക്ഷന്‍റെ അടിസ്ഥാനത്തിലാണ് ഈ നിയമനം. കേരളം നല്‍കിയ 60 സൂപ്രണ്ട് മാരുടെ ലിസ്റ്റില്‍ നിന്നും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥർക്ക് ആണ് നിയമനം ലഭിച്ചത്. സെലക്ഷൻ കമ്മിറ്റി മീറ്റിംഗില്‍ യുപിഎസ് സി അംഗങ്ങള്‍ക്ക് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരും പങ്കെടുത്തു.

ഐപിഎസ് ലഭിച്ചവർ ഇവരാണ്:

കെ.കെ. മാർക്കോസ്, എ. അബ്ദുള്‍ റാഷി, പി.സി. സജീവൻ, വി.ജി വിനോദ് കുമാർ, പി.എ. മുഹമ്മദ് ആരിഫ്, എ. ഷാനവാസ്,എസ്. ദേവമനോഹർ, കെ. മുഹമ്മദ് ഷാഫി, ബി. കൃഷ്ണകുമാർ, കെ. സലിം, ടി.കെ സുബ്രഹ്മണ്യൻ, കെ.വി മഹേഷ്ദാസ്, കെ.കെ മൊയ്തീൻ കുട്ടി , എസ്. ആർ. ജ്യോതിഷ് കുമാർ, വി.ഡി. വിജയൻ, പി. വാഹിദ് , എം.പി മോഹനചന്ദ്രൻ നായർ.

ഇതിൽ കെ സലീം ,എം പി മോഹനചന്ദ്രൻ, പി വാഹിദ് എന്നിവർ മലപ്പുറം തിരൂരിൽ ഡിവൈഎസ്പി മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരും പി വാഹിദ് ഒരുകാലത്ത് തിരൂരിൽ SI ആയി ജനഹൃദയങ്ങളെ കീഴടക്കിയ ഉദ്യോഗസ്ഥനുമാണ്,

ഇവരില്‍ ബഹുഭൂരിപക്ഷം പേരും വിരമിച്ചു കഴിഞ്ഞവരാണ്, ഇവർ ഇന്ന് ചീഫ് സെക്രട്ടറി മുമ്ബാകെ റിപ്പോർട്ട് ചെയ്യും. അതോടെ ഇവർ സംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥരുമാവും. അതിനു ശേഷമാവും ഇവർക്ക് നിയമനം ലഭിക്കുക.