2025 April 18
Friday
- Advertisement - ads
പള്ളിപ്പാട്ട് തുമ്പൻ (പിടി) കുടുംബ സംഗമം 2024: ആഗസ്റ്റ് 10 ന് തലക്കടത്തൂരിൽ

പള്ളിപ്പാട്ട് തുമ്പൻ (പിടി) കുടുംബ സംഗമം 2024: ആഗസ്റ്റ് 10 ന് തലക്കടത്തൂരിൽ

  • സ്വന്തം ലേഖകൻ
  • 07-08-2024

തിരൂർ:പള്ളിപ്പാട്ട്  തുമ്പൻ (പി.ടി.) കുടുംബാംഗങ്ങളുടെ സമ്പൂർണ്ണ കൂടിച്ചേരൽ ആഗസ്റ്റ് പത്തിന് ശനിയാഴ്ച എ പി എം ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട റിട്ട: ജഡ്ജി തയ്യിൽ ആലി മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു പ്രശസ്ത മോട്ടിവേറ്റർ പി.എം.എ ഗഫൂർ, സുലൈമാൻ മേൽപ്പത്തൂർ, ഡോക്ടർ സി.എച്ച്.അഷ്റഫ്, ഗവൺമെൻറ് ഓഫ് ഇന്ത്യ ജി.എസ്.ടി. കമ്മീഷണർ ടി.പി. അൻവർ അലി 

ഐ.ആർ.എസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കുന്നു.

 

വയനാട് ദുരന്തത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഡംബരങ്ങൾ കുറച്ചും കലാപരിപാടികൾ ഒഴിവാക്കിയും കുടുംബ സംഗമം നടത്തുമെന്നും കൂടാതെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് കുടുംബാംഗങ്ങളിൽ നിന്നും പരമാവധി തുക സ്വരൂപിച്ച് നൽകുമെന്നും കുടുംബ ട്രസ്റ്റ് ചെയർമാൻ പിടി വഹാബ്, ജനറൽ കൺവീനർ പിടികെ കുട്ടി തലക്കടത്തൂർ എന്നിവർ അറിയിച്ചു.

- Advertisement - ads