2024 September 19
Thursday
- Advertisement - ads
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ ഇനി മലപ്പുറം കൊണ്ടോട്ടിയില്‍; 27കാരിയായ കോണ്‍ഗ്രസ് പ്രതിനിധി നിതാ ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടു.

  • സ്വന്തം ലേഖകൻ
  • 10-08-2024

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സണ്‍ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരമാണ് മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞത്,ഇതിനെ തുടർന്നാണ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.ഇതിലാണ് കോണ്‍ഗ്രസിലെ നിത ഷഹീർ തിരഞ്ഞെടുക്കപ്പെട്ടത്.

27-കാരിയായ നിത ഷഹീർ നീറാട് വാർഡ് കൗൺസിലർ ആണ്.കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. വോട്ടിങ് നില ഇങ്ങനെ; ആകെ 40. യുഡിഎഫ് -32, എല്‍ഡിഎഫ് -6, അസാധു -2.