2025 April 18
Friday
- Advertisement - ads
വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  നന്ദി അറിയിച്ച് രാഹുൽഗാന്ധി

വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് രാഹുൽഗാന്ധി

  • സ്വന്തം ലേഖകൻ
  • 10-08-2024

വയനാട്ടിലേക്ക് വരുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാഹുൽഗാന്ധി. "നേരിട്ട് കാണുമ്പോൾ പ്രധാനമന്ത്രി ദേശീയ ദുരന്തമായി പ്രഖ്യാപിക്കും"

 

വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് രാഹുലിന്റെ നന്ദി അറിയിച്ചത്.

 

''ഭയാനകമായ ദുരന്തം നേരിട്ടറിയുവാൻ വയനാട് സന്ദർശിക്കുന്നതിനു നന്ദി മോദിജി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്ബോള്‍ പ്രധാനമന്ത്രി അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' - രാഹുല്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്

 

ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയില്‍ ആകാശ നിരീക്ഷണം നടത്തുകയെന്നാണ് വിവരം. 12.15 ന് ദുരന്തമുണ്ടായ മേഖലയിലേക്കെത്തും. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങള്‍ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച്‌ ദുരിതബാധിതരുമായി സംസാരിക്കും. ഇതിനുശേഷം അവലോകന യോഗവും നടക്കും.

- Advertisement - ads