2025 September 07
Sunday
- Advertisement - ads
train cansal

train cansal

  • 30-12-2023

ഇന്ന് ഓടേണ്ട എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് അടക്കം കേരളത്തിലേക്കുള്ള10 ട്രെയിനുകള്‍ റദ്ദാക്കി

News 99

കൊച്ചി: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ ആണ് റദ്ദാക്കിയത്. ഇന്നത്തെ എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവയാണ് റദ്ദാക്കിയത്. ജനുവരി ഒന്നിലെ ബറൗണി എറണാകുളം രപ്തി സാഗര്‍, ജനുവരി അഞ്ചിനുള്ള എറണാകുളം ബറൗണി രപ്തി സാഗര്‍ എക്‌സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്. ട്രാക്കിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

ജനുവരി ഒന്നിനുള്ള കൊച്ചുവേളി കോര്‍ബ, ജനുവരി മൂന്നിനുള്ള കോര്‍ബ കൊച്ചുവേളി എക്‌സ്പ്രസ്, ജനുവരി 2,3,7,9,10 തീയിതികളിലെ കൊച്ചുവേളി ഗോരഖ്പുര്‍, ജനുവരി 4,5,7,11,12 തീയതികളിലെ ഗോരഖ്പുർ കൊച്ചുവേളി എക്‌സ്പ്രസുകളും റദ്ദാക്കിയവയിലുണ്ട്.
ജനുവരി 2, 9 തീയതികളിലെ ബിലാസ്പൂര്‍ തിരുനെല്‍വേലി എക്‌സ്പ്രസ്, ഡിസംബര്‍ 31, ജനുവരി 7 തീയതികളിലെ തിരുനെല്‍വേലി ബിലാസ്പൂര്‍ എക്‌സ്പ്രസും റദ്ദാക്കി.

- Advertisement - ads