2024 September 19
Thursday
- Advertisement - ads
ബില്ലടക്കാൻ പണമില്ല, കുഞ്ഞിന്റെ മൃതദേഹത്തിനായി ദമ്പതികൾ കാത്തിരുന്നത് രണ്ട് ദിവസം. സിപിഎം നേതാക്കളുടെയും മലയാളി സംഘടനകളുടെയും ഇടപെടലിൽ തീരുമാനം

  • റാഫി തിരൂർ
  • 12-08-2024

ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്‍കുവാൻ കഴിയാതെ വന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്ബതിമാർ കാത്തുനിന്നത് രണ്ടുദിവസമാണ്

അവസാനം മലയാളി സംഘടനകൾ ഇടപെട്ടതിനെത്തുടർന്നാണ് മൃതദേഹം വിട്ടുനല്‍കിയത്.

തലശ്ശേരി പാറാല്‍ സ്വദേശികളായ അരുണ്‍ രാജ്, അമൃത ദമ്ബതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബില്‍ത്തുകയായ 13 ലക്ഷം രൂപ നല്‍കാൻ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. തിരുവട്ടിയൂർ ആകാശ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളർച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ജൂലായ് 23 നാണ് ഗിണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രണ്ടാഴ്ചയോളം ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് അധികൃതർ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചികിത്സ ഫലിക്കാതെ കുട്ടി ശനിയാഴ്ച മരിക്കുകയും

എന്നാല്‍, ചികിത്സച്ചെലവ് 13 ലക്ഷം രൂപയായെന്നും മുഴുവൻ പണവും തന്നാല്‍മാത്രമേ മൃതദേഹം വിട്ടുതരൂവെന്നുമുള്ള നിലപാടില്‍ ആശുപത്രി അധികൃതർ ഉറച്ചുനിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ഘട്ടം ഘട്ടമായി 1.18 ലക്ഷം രൂപ മാതാപിതാക്കള്‍ അധികൃതർക്കു നല്‍കിയിരുന്നു പോലും. ആരോഗ്യ ഇൻഷുറൻസ് കമ്ബനി 2.72 ലക്ഷം രൂപയും ആശുപത്രി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ളതുക പൂർണമായും നല്‍കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടില്‍ത്തന്നെയായിരുന്നു അധികൃതർ.

മലയാളി സംഘടനാ പ്രവർത്തകരും കൂടെ സി.പി.എം. ഗിണ്ടി എരിയാ സെക്രട്ടറി വെങ്കിടേഷ്, എരിയാ കമ്മിറ്റി അംഗം ഇസ്മയില്‍ എന്നിവരും അധികൃതരുമായി ചർച്ചനടത്തി. ഒടുവില്‍ 1.39 ലക്ഷം രൂപകൂടി നല്‍കിയാല്‍ മൃതദേഹം വിട്ടു നൽകാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചു. അത്രയും തുകനല്‍കി ഞായറാഴ്ച വൈകീട്ടോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

കൂടുതല്‍ ചെലവുവരുമെന്ന് അറിയിച്ചിരുന്നു-അധികൃതർ പറയുന്നു

ചികിത്സയില്‍ കൂടുതല്‍ ചെലവുവരുമെന്നതിനെക്കുറിച്ച്‌ പിതാവിനെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എത്ര തുക വേണ്ടിവരുമെന്ന് കുഞ്ഞിന്റെ പിതാവിനെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് പക്ഷേ, അധികൃതർ പ്രതികരിച്ചിട്ടുമില്ല. സംഭവത്തില്‍ ഗിണ്ടി പോലീസ് ഇടപെട്ടിട്ടുണ്ട്.