2025 September 08
Monday
- Advertisement - ads
ടൂറിസ്റ്റ് ബസ്സുകൾക്ക് പല നിറം വേണ്ട ഒരു നിറം മതി, ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേകം നിറം,

ടൂറിസ്റ്റ് ബസ്സുകൾക്ക് പല നിറം വേണ്ട ഒരു നിറം മതി, ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേകം നിറം,

  • സ്വന്തം ലേഖകൻ
  • 17-08-2024

തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകള്‍ക്ക് പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗതവകുപ്പിന്റെ ഉത്തരവ്,ഇരുചക്രവാഹനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.

 

ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരുമായും ഡ്രൈവിങ് സ്കൂള്‍ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കുശേഷം ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.

 

ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കണമെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്, വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കണമെന്നാണ് നിർദേശം. ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഒക്ടോബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

 

ടൂറിസ്റ്റ് ബസ്സുകളുടെ ഗ്ലാസിലും ബോഡിയിലും സിനിമാ താരങ്ങളുടേത് അടക്കമുള്ള ചിത്രങ്ങളും എഴുത്തുകളും പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് 2019 ഓക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി വെള്ളനിറം തുടരാൻ തീരുമാനിച്ചത്.

- Advertisement - ads