2025 April 11
Friday
- Advertisement - ads
തിരൂർ ഷിഹാബ് തങ്ങൾ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ വാർഷിക ജനറൽ ബോഡി യോഗം

തിരൂർ ഷിഹാബ് തങ്ങൾ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ വാർഷിക ജനറൽ ബോഡി യോഗം

  • 30-12-2023

തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വാർഷിക ജനറൽ ബോഡി യോഗം അബ്ദുറഹ്മാൻ രണ്ടത്താണി  അദ്ധ്യക്ഷത വഹിച്ചു. ഓഹരിയുടമകളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ സദസ്സ്‌ ധന്യമായി.
വൈസ്‌ ചെയർമാൻ കീ ഴേടത്തിൽ ഇബ്രാഹീം ഹാജിയാണു ചടങ്ങിനു സ്വാഗതമാശംസിച്ചത്‌.
തിരൂരിലെ വിശാലമായ ബിയാൻകോ കാസിൽ ഓഡിറ്റോറിയവും ബാൽക്കണിയും നിറഞ്ഞു കവിഞ്ഞ പങ്കാളിത്തം സഹകാരികളുടെ ആത്മ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് യോഗം ഉൽഘാടനം ചെയ്ത പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു.
കുറഞ്ഞ കാലയളവു കൊണ്ട്‌ "ബ്രേക്ക്‌ഈവൻ" കൈവരിച്ച സഥാപനത്തിന്റെ വളർച്ചയിൽ തങ്ങൾ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ തുടക്കം കുറിക്കുന്ന കിഡ്‌നി ഡയലിസിസ്‌ സെന്ററിലേക്ക്‌ സൗജന്യമായി ലഭിച്ച മെഷീനുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമുള്ള തുക ഡയറക്ടർമാരായ പാറപ്പുറത്ത്‌ ബാവ ഹാജി,വള്ളിയേങ്ങൽ കുഞ്ഞിമോൻ ഹാജി, വാക്കയിൽ ഷംസുദ്ധീൻ എന്നിവരിൽ നിന്ന് തങ്ങൾ ഏറ്റുവാങ്ങി.
ഡെന്റൽ ആന്റ്‌ മാക്സിലോസേഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ ആരംഭിക്കുന്ന അത്യധുനിക ഹൈഡ്രോഫേഷ്യൽ സംവിധാനവും തങ്ങൾ ഉൽഘാടനം ചെയ്തു.
ഹോസ്പിറ്റലിൽ കാർഡിയാക്‌ വിഭാഗം ഫെബ്രുവരി ആദ്യത്തിൽ തുടക്കം കുറിക്കുമെന്ന് ഫെസിലിറ്റി ചെയർമാൻ ഡോക്ടർ കെ പി ഹുസൈൻ പറഞ്ഞു.
ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റലിന്റെ പുതിയ വെബ്‌ സൈറ്റ്‌ കുറുക്കോളി മൊയ്തീൻ എം എൽ എ ലോഞ്ച്‌ ചെയ്തു.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനും ഡയറക്ടറുമായ കെ പി മുഹമ്മദ്‌ കുട്ടി, ഡയറക്ടർമാരായ സി വി മുഹമ്മദ്‌ അശ്രഫ്‌,
അബ്ദുള്ളക്കുട്ടി അമ്മേങ്ങര,അബ്ദുൽ വാഹിദ്‌ കൈപ്പാടത്ത്‌,എ പി സുധീഷ്‌,സൈറാബാനു തെ ക്കേപ്പാട്ട്‌,സാബിറ കബീർ പുളിക്കൽ,സൈനബ കീഴേടത്തിൽ എന്നിവരും സംബന്ധിച്ചു.
സെക്രട്ടരി അഡ്വ മുസമ്മിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
അംഗങ്ങളുടെ ചോദ്യങ്ങൾക്ക്‌ അഡ്‌മിനിസ്ട്രേറ്റീവ്‌ ഓഫീസർ റഷീദ്‌, മെഡിക്കൽ ഡയറക്ടർ ഡോക്ടർ മുസ്തഫ,
ഫൈനാൻസ്‌ മാനേജർ കാർത്തികേയൻ എന്നിവർ മറുപടി പറഞ്ഞു.
എം പി കോയ, എം അബ്ദുള്ളകുട്ടി,വെട്ടം ആലികോയ ആശംസകൾ നേർന്നു.മനേജർ ഫസലുദ്ധീൻ നന്ദി പറഞ്ഞു.

- Advertisement - ads