2024 September 19
Thursday
- Advertisement - ads
പൊലിസ് തലപ്പത്തും തമ്മിലടിയോ?; എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ഡി.ജി.പി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു

  • സ്വന്തം ലേഖകൻ
  • 25-08-2024

തിരുവനന്തപുരം: പൊലിസിന്റെ തലപ്പത്തും തമ്മിലടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ഡി.ജി.പി ഷെയ്ക്ക് ദർവേശ് സാഹിബ് താക്കീത് ചെയ്തതായി വിവരം 

പൊലിസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്ഡ് യോഗത്തിൽ പങ്കെടുക്കാത്തതിനാണ് താക്കീത്. വയനാട്ടിലെ ദുരന്തമേഖലയിലായിരുന്നിട്ടും ഓൺലൈനായി പോലും യോഗത്തിൽ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡി.ജി.പി താക്കീത് നൽകിയത്. മാസങ്ങളായി പൊലിസ് തലപ്പത്ത് തുടരുന്ന കലഹത്തിന്റെ തുടര്ച്ചയായാണ് ഇപ്പോഴത്തെ ഈ താക്കീത്. 

നേരത്തെ എം.ആർ അജിത്കുമാര് ഇറക്കിയ സർക്കുലർ ഡി.ജി.പി വെട്ടിയിരുന്നു. പൊലിസിലെ മാനസിക സമ്മർദം കുറയ്ക്കുവാനുള്ള നിർദേശങ്ങളും നടപടികളുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ സർക്കുലർ അയച്ചതാണ് ഡി.ജി.പിയെ ചൊടുപ്പിക്കാൻ കാരണം. ഡി.ജി.പി വിദേശയാത്ര നടത്തുന്ന സമയത്താണ് എ.ഡി.ജി.പി സർക്കുലർ ഇറക്കിയത്. യാത്രകഴിഞ്ഞ് തിരിച്ചെത്തിയ പൊലിസ് മേധാവി ഈ സർക്കുലറിനെതിരേ വേറൊരു സർക്കുലർ ഇറക്കി. ഇനി യൂണിറ്റ് മേധാവികളും മറ്റ് ഓഫിസർമാരും സർക്കുലർ ഇറക്കരുതെന്ന കർശന ഉത്തരവാണ് ഡി.ജി.പി പുറപ്പെടുവിച്ചത്. ഇതില് ഇരുവരും തമ്മില് വാക്പോര് വരെ ഉണ്ടായി എന്നാണ് വിവരം. 

മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ എം.ആർ അജിത്കുമാറാണ് പൊലിസ് ആസ്ഥാനത്തിരുന്നു സംസ്ഥാനം ഭരിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അതേസമയം, വയനാട്ടിലെ തിരക്കുകളായതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഓഫിസിൽ നിന്ന് അറിയിച്ചിരുന്നുവെന്നാണ് എ.ഡി.ജി.പി നൽകുന്ന വിശദീകരണം. ഡി.ജി.പി താക്കീത് ചെയ്തതിനുപിന്നാലെ അജിത് കുമാർ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. 

എ.ഡി.ജി.പി ശ്രീജിത്തിനും പൂട്ട് 

പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായ ശ്രീജിത്തിന്റെ അധികാരങ്ങളും വെട്ടിക്കുറച്ച്‌ സംസ്ഥാന പൊലിസ് മേധാവി ഉത്തരവിറക്കി. അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള് ഇനി മുതൽ ശ്രീജിത്തിന് മുന്നിലേക്ക് വിടേണ്ടെന്നാണ് ഉത്തരവ്. 

രഹസ്യസ്വഭാവമുള്ളവ ഉൾപ്പെടെ സകല ഫയലുകളും ഇനി മുതൽ അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജി സതീഷ് ബിനോയെയാണ് കൈകാര്യം ചെയ്യാന് ഡി.ജി.പി ഏൽപിച്ചിരിക്കുന്നത്. എ.ഡി.ജി.പി ഹർഷിത അട്ടല്ലൂരിയാണ് പൊലിസ് മേധാവിക്ക് വേണ്ടി ഉത്തരവിറക്കിയത്. ഉത്തരവുപ്രകാരം മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഫയലുകളുടെ മേൽനോട്ടം, ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമുള്ള ഫോൺ നിരീക്ഷണം എന്നിവയാണ് ശ്രീജിത്തിന്റെ ചുമതല.