2024 September 19
Thursday
- Advertisement - ads
തിരൂരിൽ കുട്ടികള്ളൻ പിടിയിൽ

തിരൂരിൽ കുട്ടികള്ളൻ പിടിയിൽ

  • സ്വന്തം ലേഖകൻ
  • 31-08-2024

കുട്ടിക്കള്ളന്മാർ പിടിയിൽ 

മംഗലം അണ്ണശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം തകർത്തു മോഷണം നടത്തിയ കേസിലെ അന്വേഷണത്തിൽകൗമാരക്കാരായ മൂന്നു പേരെ തിരൂർ പോലീസ് പിടികൂടി. ഇവരിൽ പ്രായപൂർത്തിയായ തെക്കുംമുറി സ്വദേശി പണ്ടാരത്തൊടി മുഹമ്മദ് ഷർബിൻ(18)നെ അറസ്റ്റ് ചെയ്തു. തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻപ് കളവു കേസുകളിൽ ഉൾപ്പെട്ട ആളാണ് അറസ്റ്റിലായ പ്രതി. പ്രായപൂർത്തി ആയിട്ടില്ലാത്ത മറ്റ് രണ്ടു പേർക്കെതിരെ റിപ്പോർട്ട് തയ്യാറാക്കി ജുവനൈൽ കോടതിയിൽ ഹാജരാക്കി. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടുകൂടി സമാനമായ രീതിയിൽ മോഷണം ചെയ്യപ്പെട്ടതും സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടുള്ളതുമായ സമീപപ്രദേശത്തെ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ആയി കളവു നടത്തിയതിനെ പറ്റി വ്യക്തമാകുമെന്നും തിരൂർ ഡിവൈഎസ്പി കെ എം ബിജു അറിയിച്ചു. പരിയാപുരം മേഖലയിൽ തുടർച്ചയായി ഉണ്ടായ കളവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരമാണ് തിരൂർ സി.ഐ കെ.ജെ ജിനേഷ്,സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി, തിരൂർ ഡാൻസാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നിയോഗിക്കുകയും കളവു നടത്തിയവരെ പിടികൂടുകയും ചെയ്തു.ഇവരെ പിടികൂടിയ പോലീസ് സംഘത്തിൽ തിരൂർ ഡാൻസാഫ് ടീം അംഗങ്ങളോടൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, ജിനേഷ് കെ, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ ധനീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു