2024 September 19
Thursday
- Advertisement - ads
മന്ത്രിയുടെ മൗനം മടിത്തട്ടിലെ കനമോ?വി അബ്ദുറഹ്മാനെതിരെ പികെ നവാസ്., നവാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ

  • സ്വന്തം ലേഖകൻ
  • 07-09-2024

മന്ത്രിയുടെ മൗനം മടിത്തട്ടിലെ കനമോ…! 

കഴിഞ്ഞ ഒരാഴ്ചയിലധിക കാലമായി കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്നത് മലപ്പുറത്തെ പോലീസിങ്ങിനെ കുറിച്ചാണ്, അതുവഴി കേരളത്തിലെ പോലീസിന്റെ പുഴുക്കുത്തുകളുടെയും നെറികേടുകളെയും കുറിച്ചാണ്.  

ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ മലയാളി സമൂഹത്തെ ലജ്ജിപ്പിക്കുന്നതും. ഇത് കേരളം തന്നെയാണോ ? എന്ന് സ്വയം ചോദിച്ചു പോകുന്നതുമായ വാർത്തകളാണ്. 

കേരളത്തിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയപാർട്ടികളും മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർമാർ വരെയുള്ള ജനപ്രതിനിധികളും അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞു.

പിണറായി സർക്കാറിന് മലപ്പുറത്തൊരു മന്ത്രിയുണ്ട്, ഒരേയൊരു മന്ത്രി, ജില്ലയുടെ ചാർജുള്ള വി അബ്ദുറഹ്മാൻ 

അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ തിരൂരിലാണ് ഇന്നലെ ആരോപണമുയർന്ന ഡിവൈഎസ്പി ജോലിചെയ്തിരുന്നത്, ഇന്ന് ഈ ഡിവൈഎസ്പി ജോലിചെയ്യുന്നത് 

വി അബ്ദുറഹ്മാൻ എംഎൽഎ യും മന്ത്രിയുമായ താനൂരിൽ. 

ചേളാരിയിൽ നിന്ന് പോലീസ് പിടിച്ച താമർ ജിഫ്രി എന്ന ചെറുപ്പക്കാരനെ പോലീസ് തല്ലി കൊന്നത് ഇതേ താനൂരിൽ വെച്ച്. അതുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയം 

താനൂർ ബോട്ട് അപകട കേസ് അട്ടിമറിക്കാൻ പോലീസ് ഇടപെട്ടു എന്ന് ആരോപണം ഉയർന്ന ഘട്ടം.

മലപ്പുറം ജില്ലയിൽ കൃത്രിമമായി കേസുകൾ വർധിപ്പിച്ചെന്ന് കണക്കുകൾ സഹിതം പുറത്ത് വന്നതിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായ പോലീസിനെ കൊണ്ട് പൊറുതി മുട്ടിയ പ്രദേശങ്ങളിലൊന്ന് ഇദ്ദേഹത്തിന് നിയോജകമണ്ഡലമായ താനൂർ.  

എന്തുകൊണ്ടും പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ള ജില്ലയിലെ ഏക മന്ത്രി സുഖലോലുപതയിൽ മൗനം പാലിക്കുകയാണ്, ഇതൊന്നും തൻറെ കൺസേണേ അല്ല എന്ന ഭാവത്തിലാണ് മന്ത്രി. 

തിരഞ്ഞെടുപ്പ് സമയത്ത് നാല് കാശ് ഇറക്കി ജയിക്കാൻ കഴിയുന്നതേയൊള്ളൂ താനൂർ എന്ന അണ്ടറെസ്റ്റിമേഷന്റെ അഹങ്കാരമാണ് ഈ മൗനം. 

ജില്ലയിലെ മാധ്യമങ്ങൾ മലപ്പുറത്തെ ഏക മന്ത്രിയുടെ പ്രതികരണം ആരായണം, മന്ത്രിയുടെ മടിത്തട്ടിലെ കനം താഴെ വീഴട്ടെ..!

_പികെ നവാസ്_