2024 September 19
Thursday
- Advertisement - ads
ഐ.എസ്.ഒ അംഗീകാരത്തില്‍ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ

  • 31-12-2023

വിജിലൻസ്  & ആന്റി കറപ്ഷൻ ബ്യൂറോ മലപ്പുറം യൂണിറ്റിൻ്റെ അഴിമതി വിരുദ്ധ  പ്രവർത്തനങ്ങളുടെ മികവിനും, പൊതു ജന സൗഹൃദപരവും ജീവനക്കാരുടെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായ ഓഫീസ് അന്തരീക്ഷം ഒരുക്കിയതിനും, ആധുനിക സൗകര്യങ്ങളോടുകൂടി ഗ്രീൻ പ്രോട്ടോകോൾ പ്രകാരമുള്ള ഓഫീസ് കെട്ടിടം വൃത്തിയായി സൂക്ഷിച്ചു വരുന്നതിനുമായി ISO 9001:2015 അംഗീകാരം ലഭിച്ചു. ഓഫീസിനുള്ളിലും പുറത്തും ഉള്ള വൃത്തിയുള്ള അന്തരീക്ഷം, സന്ദർശകർക്ക് വിശ്രമിക്കൂന്നതിനും പരാതി തയ്യാറാക്കുന്നതിനും ഒരുക്കിയിരിക്കുന്ന സൗകര്യം, ഭൂഗർഭ ജലവകുപ്പിൻ്റെ സഹായത്തോടെ ഒരുക്കിയ കിണർ റീചാർജ് സംവിധാനം, അനേർട്ടിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സോളാർ വൈദ്യുതി, കൃഷിവകുപ്പിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ പച്ചക്കറി കൃഷിക്കുള്ള പോളി ഹൗസ്, ഓഫീസിൻ്റെ ആധുനിക ഫർണിഷിങ്, ഫയൽ സൂക്ഷിക്കുന്നതിനും ഇൻഡക്സ് ചെയ്തു വേഗത്തിൽ എടുക്കുന്നതിനുമുള്ള ലൈബ്രറി സംവിധാനം, കണ്ടീഷൻ ഉള്ള വാഹനങ്ങളും അതിനുള്ള ഗരേജ് സൗകര്യം, സുന്ദരമായ ലാൻ്റ്സ്കേപ്പിംഗ് എന്നീ കാര്യങ്ങളെല്ലാം ISO ഓഡിറ്റ് ടീം പർഗണിച്ച ശേഷമാണ് സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ളത്.  മൂന്ന് വർഷത്തേക്കാണ് ISO സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്.

   30-12-2023 തിയ്യതി രാവിലെ 11:30 മണിക്ക് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ, മലപ്പുറം യൂണിറ്റിൽ വെച്ച്  സംഘടിപ്പിച്ച ചടങ്ങിൽ  “ISO അംഗീകാര പത്രം”  ISO പ്രതിനിധി ഡോ. ശ്രീകുമാർ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഉത്തര മേഖലാ പോലീസ് സൂപ്രണ്ട് ശ്രീ. പ്രജീഷ് തോട്ടത്തിലിൻ്റെ  സാന്നിധ്യത്തിൽ കൈമാറിയിട്ടുള്ളതാണ്. ചടങ്ങിൽ ജില്ലാ പൊലീസിലെയും ക്രൈം ബ്രാഞ്ച്, എസ് എസ് ബി തുടങ്ങിയ യൂണിറ്റുകളിലെയും ഡിവൈഎസ്പി മാർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുള്ളതാണ്.

കേരളത്തിൽ ആദ്യമായാണ് ഒരു വിജിലൻസ് യൂണിറ്റിന് ISO അംഗീകാരം ലഭിക്കുന്നത്. രാജ്യത്ത് മറ്റ് ഏതെങ്കിലും വിജിലൻസ് യൂണിറ്റിന് ISO certification ലഭിച്ചിട്ടില്ല എന്നാണ് അറിവായിട്ടുള്ളത്