2024 September 19
Thursday
- Advertisement - ads
സര്‍ക്കാരിനെ വിറപ്പിച്ച അൻവറിന് അടുത്ത ജയം. എസ്.പി സുജിത്ത്ദാസിന്റെ സസ്പെൻഷന് പിന്നാലെ മലപ്പുറത്തെ പോലീസിനെ അടിമുടി തെറിപ്പിച്ച്‌ സര്‍ക്കാര്‍. 8 ഡിവൈ.എസ്.പിമാരെയാണ് ഒറ്റയടിക്ക് മാറ്റിയത് .മലപ്പുറം എസ്.പിയും ഉടൻ തെറിക്കും.

  • സ്വന്തം ലേഖകൻ
  • 10-09-2024

തിരുവനന്തപുരം: മലപ്പുറത്തെ പോലീസിൽ വൻ അഴിച്ചു പണിക്ക് തുടക്കമിട്ട് സർക്കാർ, സ്വർണം പൊട്ടിക്കല്‍, ക്വട്ടേഷൻ, കൂട്ടബലാത്സംഗം അടക്കം ആരോപണങ്ങള്‍ നേരിടുന്ന മലപ്പുറത്തെ പൊലീസില്‍ വൻ അഴിച്ചുപണി.

മലപ്പുറം പൊലീസ് മേധാവി എസ്.ശശിധരനെയടക്കം ഉടൻ മാറ്റും. ശശിധരനെ വിജിലൻസിലേക്കാവും മാറ്റുക. ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും.

മലപ്പുറത്തെ 8 ഡെപ്യൂട്ടി സൂപ്രണ്ടുമാരെയാണ് ഇന്നലെ സ്ഥലംമാറ്റിയത്. മുട്ടില്‍ മരംമുറിക്കേസ് അന്വേഷിക്കുന്ന താനൂർ ഡിവൈ.എസ്.പി വി.വി ബെന്നിയെയും മാറ്റി. ബെന്നിക്കെതിരേ വീട്ടമ്മയുടെ ബലാത്സംഗ പരാതിയും ഉയർന്നിരുന്നു. ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന് പി.വി.അൻവർ എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം ജില്ലാ സ്പെഷ്യല്‍ബ്രാഞ്ചിലെ പി.അബ്ദുള്‍ ബഷീറിനെ തൃശൂർ റൂറല്‍ സ്പെഷ്യല്‍ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറം ഡിവൈ.എസ്.പി എ.പ്രേംജിത്തിനെ തൃശൂർ എസ്.എസ്.ബിയിലേക്കും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സജു കെ എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂർ ഡിവൈ.എസ്.പി കെ.എം.ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടി ഡിവൈ.എസ്.പി പി.ഷിബുവിനെ തൃശൂർ വിജിലൻസിലേക്കും ആണ് മാറ്റിയിട്ടുള്ളത്.

നിലമ്ബൂർ ഡിവൈ.എസ്.പി പി.കെ. സന്തോഷിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ സി-ബ്രാഞ്ചിലേക്കും മലപ്പുറം എസ്.എസ്.ബി ഡിവൈ.എസ്.പി മൂസ വള്ളിക്കാടനെ പാലക്കാട് എസ്.എസ്.ബിയിലേക്കുമാണ് മാറ്റിയത്.

പാലക്കാട് എസ്.എസ്.ബിയിലെ കെ.എം. പ്രവീണ്‍കുമാറിനെ മലപ്പുറം ജില്ലാ എസ്.ബിയിലും ഗുരുവായൂർ ഡിവൈ.എസ്.പി ടി.എസ് സിനോജിനെ മലപ്പുറത്തും തൃശൂർ റൂറല്‍ എസ്.ബിയില്‍ നിന്ന് ടി.കെ.ഷൈജുവിനെ പെരിന്തല്‍മണ്ണയിലുമാണ് നിയമിച്ചത്.

തൃശൂർ എസ്.എസ്.ബി ഡിവൈ.എസ്.പി ഇ.ബാലകൃഷ്ണനെ തിരൂരിലും തൃശൂർ വിജിലൻസിലെ കെ.സി സേതുവിനെ കൊണ്ടോട്ടിയിലും കോഴിക്കോട് റൂറല്‍ സി-ബ്രാഞ്ചിലെ ജി.ബാലചന്ദ്രനെ നിലമ്ബൂരിലും കൊച്ചി ട്രാഫിക്കിലെ പയസ് ജോർജ്ജിനെ താനൂരിലും പാലക്കാട് ക്രൈംബ്രാഞ്ചിലെ എം.യു ബാലകൃഷ്ണനെ മലപ്പുറം എസ്.എസ്.ബിയിലും നിയമിച്ചു.