2025 September 08
Monday
- Advertisement - ads
വാർഡ് വിഭജനങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ഈ മാസം 24ന് ഇറങ്ങും. ഭൂരിഭാഗം വാർഡുകളും വീട് നമ്പറുകളും മാറും

വാർഡ് വിഭജനങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ഈ മാസം 24ന് ഇറങ്ങും. ഭൂരിഭാഗം വാർഡുകളും വീട് നമ്പറുകളും മാറും

  • സ്വന്തം ലേഖകൻ
  • 12-09-2024

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും.

 

941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുക. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്ബറും മാറും.

 

ആകെ 15,962 വാർഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകള്‍ 2267 ആകും. ജില്ല പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള കരട് ഒക്ടോബറില്‍ നല്‍കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത് .തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല.

 

വാര്‍ഡ് വിഭജനത്തില്‍ പാലിക്കേണ്ടത് എന്തൊക്കെ, അതിര്‍ത്തി നിര്‍ണയിക്കേണ്ടത്, വോട്ടര്‍മാരുടെ എണ്ണം എത്രവരെയാകാം തുടങ്ങിയവയെല്ലാം മാര്‍ഗനിര്‍ദേശത്തിലുണ്ടാകും. പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തി നിശ്ചയിക്കുക. തുടർന്ന് ആക്ഷേപങ്ങളും പരാതികളും ജില്ലാ കലക്ടർ കേള്‍ക്കും. എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർഡ് പുനർവിഭജനം സംബന്ധിച്ച്‌ അന്തിമ വിജ്ഞാപനം പുറത്തിറക്കുക.

- Advertisement - ads