2025 September 08
Monday
- Advertisement - ads
പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

  • സ്വന്തം ലേഖകൻ
  • 13-09-2024

എടക്കര: പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് വ്യാഴാഴ്ച രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിൽ ഒരു കയറിൽ ഇരുവരും കുട്ടികെട്ടി ആത്മഹത്യ ചെയ്ത നിലയിലാണ്. എടക്കര സിഐ എൻബി ഷൈജുവിൻ്റെ നേതൃത്വത്തിൽ ഒമ്പതിന് ഇൻക്വസ്റ്റ് തയ്യാറാക്കി രാത്രി പത്തരയോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. ഗോപികയുടെ അമ്മ ചാത്തി , അച്ചൻഗോപി. ശ്യാംജിത്തിൻ്റെ അമ്മ ശാന്ത, അച്ചൻ ചാത്തൻ.

. .

ചിത്രം: ശ്യാംജിത്, ഗോപിക

- Advertisement - ads