2025 April 11
Friday
- Advertisement - ads
താനൂരിൽ അപകടം

താനൂരിൽ അപകടം

  • മുഹമ്മദ് റാഫി
  • 05-01-2024

*താനൂർ ജംഗ്ഷനിൽ KSRTC ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്*

 

*താനൂർ:* താനൂർ ജംഗ്ഷനിൽ പരപ്പനങ്ങാടി റോഡിൽ വാഹനാപകടം കോഴിക്കോട് ഭാഗത്ത് നിന്നും ടൈൽസുമയി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും, അടൂരിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന KSRTC ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ കണ്ണൂർ സ്വദേശി ലോറി ഡ്രൈവറിന് പരിക്ക്. 

 

ഇന്ന് പുലർച്ചെ 3മണിയോടെയാണ് അപകടം ഉണ്ടായത് സംഭവം നടന്ന ഉടൻ TDRF വളണ്ടിയർമാരും, ഓട്ടോ ഡ്രൈവർമാരും, താനൂർ പോലീസും എത്തി രക്ഷപ്രവർത്തനം നടത്തി ലോറി ഡ്രൈവറെ പുറത്തെടുത്തു സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ഗതാഗതം തടസപ്പെട്ടു. പോലീസും, TRDF വളണ്ടിയർമാരും ചേർന്ന് വാഹനങ്ങൾ ബീച്ച് റോഡ് വഴി തിരിച്ചു വിട്ടു ഗതാഗതം നിയന്ത്രിച്ചു. പിന്നീട് ഫയർ ഫോഴ്സും, ക്രൈനും ചേർന്ന് വാഹനം റോഡിൽ നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

- Advertisement - ads