ഇന്നലെ പടിഞ്ഞാറക്കര ആനപ്പടിയിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ടാമത് ആളും മരണപ്പെട്ടു
കൂട്ടായി കോതപറബ് മൂസന്റെപുരക്കൽ മനാഫിന്റെ മകൻ അസ്നാസ് മരണപ്പെട്ടത്.
അസ്നാസും കൂട്ടുകാരനും വരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് പണ്ടാഴി ആനപ്പടി സ്വദേശിയായ ഹനീഫ മരണപ്പെട്ടിരുന്നു.
അസ്നാസിനെയും കൂട്ടുകാരനെയും ഇന്നലെ അപകടം നടന്ന ഉടൻ തന്നെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയ സമയം തന്നെ മരണം നടന്നതായാണ് വിവരം.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരും.