2025 April 18
Friday
- Advertisement - ads
പിഡിപി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രപരിചരണ വിഭാഗത്തില്‍; ശ്വാസോഛ്വാസം വെന്റിലേറ്റര്‍ സഹായത്തോടെ

പിഡിപി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രപരിചരണ വിഭാഗത്തില്‍; ശ്വാസോഛ്വാസം വെന്റിലേറ്റര്‍ സഹായത്തോടെ

  • സ്വന്തം ലേഖകൻ
  • 15-10-2024

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി തുടരുന്നു.

 

ഇന്ന് ഉച്ചയോടെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലാണ്. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

- Advertisement - ads