2025 September 08
Monday
- Advertisement - ads
നിരത്തുകളിൽ എ ഐ കാമറകള്‍ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

നിരത്തുകളിൽ എ ഐ കാമറകള്‍ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

  • റാഫി തിരൂർ
  • 04-11-2024

എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെല്‍ട്രോണിന് സംസ്ഥാന സർക്കാർ നല്‍കാനുണ്ടായിരുന്ന തുകയുടെ മൂന്നു ഗഡുവും നല്‍കിയതായി റിപ്പോർട്ട്.

 

കുടിശ്ശിക കിട്ടാത്തതിനെ തുടർന്ന് കാലങ്ങളായി പണിമുടക്കിലായിരുന്ന എ ഐ കാമറകള്‍ ഇതോടു കൂടി വീണ്ടും പ്രവർത്തനക്ഷമമായി.

 

നേരത്തെ കെല്‍ട്രോണിന് കൃത്യമായ പണം ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തല്‍ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോള്‍ പത്ത് മുതല്‍ 25 വരയേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസയയ്ക്കുന്നത് കെല്‍ട്രോണ്‍ ജീവനക്കാരാണ്. ഇവരെ നിയമിച്ചിരുന്നത് കരാർ അടിസ്ഥാനത്തിലായിരുന്നു.സർക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കെല്‍ട്രോണ്‍ നിയമിച്ച കരാർ ജീവനക്കാരില്‍ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു.

 

കഴിഞ്ഞ സെപ്റ്റംബറോടു കൂടിയാണ് കുടിശിക സർക്കാർ നല്‍കിയത്. ഇതോടെ കണ്ട്രോള്‍ റൂമുകള്‍ സജീവമാവുമായും, പിഴയടക്കാനുള്ള നോട്ടീസുകള്‍ ജനങ്ങളിലേക്കെത്തുകയും ചെയ്യാൻ തുടങ്ങി.പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു.

 

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് എ ഐ കാമറ പദ്ധതി കേരളത്തിലെ നിരത്തുകളില്‍ നടപ്പിലാക്കിയത്. എന്നാല്‍ വലിയ വിവാദമുണ്ടാക്കുകയും മുഖ്യമന്ത്രിയുടെ ബന്ധുവിലേക്ക് നീളുകയും ചെയ്ത അഴിമതി കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

- Advertisement - ads