2025 April 18
Friday
- Advertisement - ads
കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. തിരൂർ താനാളൂർ സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്. തിരൂർ താനാളൂർ സ്വദേശി പിടിയിൽ

  • സ്വന്തം ലേഖകൻ
  • 05-11-2024

*കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 32 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി* 

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 grm സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. 

സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ കാലികറ്റ് എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു.

 

04.11.24 തീയതി രാവിലെ 07.15 മണിക്ക് റിയാദില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 322) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് കാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്ത് സ്വന്തം ശരീരത്തനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്.

 

 ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍(42), സലാം (35) എന്നിവരേയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അഭ്യന്തര വിപണിയില്‍ 32 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 

 

കരിപൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്നും കഴിഞ്ഞ രണ്ടാഴ്ചക്കിടെ പോലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണ്ണക്കടത്തു കേസാണിത്.

- Advertisement - ads