2025 April 11
Friday
- Advertisement - ads
പോലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ നിരന്തരം ഉണ്ടായിട്ടും പോലീസിന്റെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാകാത്തത് എന്തെന്ന് ഹൈക്കോടതി

പോലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ നിരന്തരം ഉണ്ടായിട്ടും പോലീസിന്റെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാകാത്തത് എന്തെന്ന് ഹൈക്കോടതി

  • 02-02-2024

മാനസിക സമ്മർദമുണ്ടെന്ന പേരില്‍ പോലീസിന് എന്തും ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.
പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തെതുടർന്നുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്.

1965 മുതല്‍ ഇതുവരെ 10 സർക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസിന്‍റെ പെരുമാറ്റം എങ്ങനെയാകണമെന്നത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസവും ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇനിയും സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇത് അവസാനത്തേതാകണം. നിർദേശങ്ങള്‍ കർശനമായി നടപ്പിലാക്കണം. രാജ്യത്തുതന്നെ മികച്ച പൊലീസാണ് കേരളത്തിലേത്. അതിനെ കൂടുതല്‍ മികച്ചതാക്കുകയാണ് വേണ്ടത്. പുതിയ പൊലീസാണ് ഇനി വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

- Advertisement - ads