ദുബൈ കെഎംസിസി തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ആവിഷ്കരിച്ച 'ഹൃദ്യം' പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി. തിരൂര്‍ മുനിസിപ്പല്‍ ഏരിയയില്‍ പെട്ട അര്‍ഹരായ 37 പേർക്കാണ് പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുക.ദുബൈ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ കൂടി സഹകരണത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. ഹൃദ്യം പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുറഹ്മാന്‍ രണ്ടത്താണി നിര്‍വ്വഹിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം കുറുക്കോളി മൊയ്തീൻ MLA നിർവ്വഹിച്ചു. ആദ്യഘട്ട ഫണ്ട് കൈമാറ്റം കീഴേടത്തിൽ ഇബ്രാഹിംഹാജി നിർവ്വഹിച്ചു. മുസ്തഫ തിരൂർ അധ്യക്ഷത വഹിച്ചു. കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി , പി.വി. സമദ് , എ.കെ. സൈതാലിക്കുട്ടി , ടി.ഇ വഹാബ് , കെ.കെ. റിയാസ് , അൻവർ പാറയിൽ , ഒ.പി. ഹംസക്കുട്ടി, വി.പി. ഉനൈസ് , നൗഷാദ് ഫ്ലോറ , നൗഷാദ് മേനോത്തിൽ പ്രസംഗിച്ചു.സാഹിബ് എന്നിവരും നിർവഹിച്ചു. ദുബൈ കെഎംസിസി തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എം. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദുബൈ കെഎംസിസി സംസ്ഥാന നേതാവ് മുസ്തഫ തിരൂർ അധ്യക്ഷത വഹിച്ചു. തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി പി.വി. സമദ്, എ.കെ. സൈതാലിക്കുട്ടി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ.കെ. റിയാസ്, മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി അൻവർ പാറയില്‍, മുൻ കെഎംസിസി നേതാക്കള്‍ ആയ ടി.ഇ. അബ്ദുല്‍ വഹാബ് സാഹിബ്, വി.പി. ഉനൈസ് സാഹിബ്, ഒ.പി. ഹംസക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

ദുബൈ കെ.എം.സി.സി തിരൂർ മുനിസിപ്പൽ കമ്മറ്റി നടപ്പിലാക്കുന്ന ഹൃദ്യം പെൻഷൻ പദ്ധതിയുടെ ലോഗോ പ്രകാശനം കുറുക്കോളി മൊയ്തീൻ MLA നിർവ്വഹിക്കുന്നു.
- റാഫി തിരൂർ
- 16-11-2024