താനൂര്‍: കളരിപ്പടിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചിറക്കൽ ഒരിക്കേരി പവിത്രൻ (ബാബുവിൻ്റെ) മകൻ വിഷ്ണു(19) മരണപ്പെട്ടത്.
ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്. താനൂർ ഭാഗത്ത് നിന്നും വന്ന മീന്‍ലോറി ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്ഉള്ളത്.
അമ്മ: ഇന്ദു.
സഹോദരങ്ങൾ: നന്ദു, ഇന്ദ്രിയ.