തിരൂർ:ഏഴൂരിൽ നിന്ന് വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 9 പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് അംഗത്വമെടുത്തു.
പുതുതായി പാർട്ടിയിലേക്ക്കടന്നു വന്നവരെ കടന്നു വന്നവരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.വിഎസ് ജോയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.മൂന്നുതവണയായി 80 ഓളം പ്രവർത്തകരാണ് ഏഴൂർ പ്രദേശത്തുനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് അംഗത്വം എടുത്ത് കടന്നുവന്നത്.
തിരൂർ മുനിസിപ്പാലിറ്റിയിലെ പല പ്രദേശങ്ങളിൽ നിന്നും ഇനിയും കൂടുതൽ പ്രവർത്തകർ കോൺഗ്രസ്സിലേക്ക് കടന്നു വാരാൻ ഉണ്ടെന്ന് DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല പറഞ്ഞു സ്വീകരണ പരിപാടിയിൽ ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പച്ചേരി, ഡിസിസി ജനറൽ സെക്രട്ടറിമാരായ യാസർ പൊട്ടച്ചോല, ഹാരിസ് ബാബു ചാലിയാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് യാസർ പയ്യോളി, അബ്ദുള്ളക്കുട്ടി അമ്മേങ്ങര ,അഷ്റഫ് ആളത്തിൽ, അരുൺ ചെമ്പ്ര, മുഹമ്മദ് കുട്ടി തറമ്മൽ, വിജയൻ ചെമ്പഞ്ചേരി, ഇ കെ സൈനുദ്ദീൻ, നാസർ പൊറൂർ, കാദർ കോരങ്ങത്ത്, സതീശൻ മാവും കുന്ന് ,റഫീഖ് അയ്യനാത്ത് മുസ്തഫ എ കെ , അൻസാർ പി സി ,ശ്യാം തിലക് ബാവ,ആളത്തിൽ എന്നിവർ പങ്കെടുത്തു