പടിഞ്ഞാറേക്കര പണ്ടാഴി കാട്ടിലപ്പള്ളി ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന ജീവി പുലി തന്നെയെന്ന് ഉറപ്പിച്ച് ഫോറസ്റ്റ് അധികൃതർ,
കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ പുഴയിൽ മത്സ്യം പിടിക്കാൻ വന്ന ആളുകളും മടക്കം ഇടയ്ക്കിടെ പുലിയെ കാണുന്നുണ്ടായിരുന്നു. അവസാനമായി ഇന്നലെയാണ് ഒരു തൊഴിലാളി പുലിയെ കാണുന്നതും പ്രദേശവാസികളെ വിവരമറിയിക്കുന്നതും.
തുടർന്ന് ഇന്ന് രാവിലെ നിലമ്പൂർ ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും ഫോറസ്റ്റ് ആർ ആർ ടി ടീം വന്ന് കാൽപാദങ്ങൾ പരിശോധിച്ച് കാൽപാദങ്ങൾ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് പുലിയെ പിടിക്കുവാനുള്ള കൂടടക്കം മറ്റു നിയമനടപടികൾ നിലമ്പൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികാരികളെ അറിയിച്ചതിന് ശേഷം തുടർനടപടികൾ ഉണ്ടാകും.